ചങ്ങനാശേരി: നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് അതിരൂപത അല്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമ വിദ്യാനികേ തൻ ഒരു സിമ്പോസിയവും എ ക്കുമെനിക്കൽ സമ്മേളനവും നടത്തി. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു.
സിബിസിഐ എക്യുമേനിക്കൽ കമ്മീഷൻ ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറി, കോട്ടയം ഭദ്രാസനാധിപൻ മോസ്റ്റ് തോമസ് മാർ തിമോത്തിയോസ്, സി
എസ്ഐ മധ്യകേരള മഹാഇടവക മുൻബിഷപ്പ് റവ.ഡോ.തോമസ് സാമുവേൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മാർത്തോമ വിദ്യാനികേതൻ ഡയറക്ടർ റവ.ഡോ.തോമസ് ക റുകക്കളം, അതിരൂപത എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി റവ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
