MARTHOMA VIDYANIKETHAN: Bible and Theology Courses
MARTHOMA VIDYANIKETHAN 1ARCHEPARCHY OF CHANGANACHERRY 2മാർത്തോമ്മാ വിദ്യാനികേതൻ അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രം, ചങ്ങനാശ്ശേരി Linked to the Faculty of Theology PONTIFICAL ORIENTAL INSTITUTE OF RELIGIOUS STUDIES Vadavathoor, Kottayam, Kerala
ബൈബിൾ – ദൈവശാസ്ത്ര കോഴ്‌സുകൾ
മാർത്തോമ്മാ വിദ്യാനികേതൻ, അത്മായർക്കുവേണ്ടിയുള്ള ഉന്നത പഠനകേന്ദ്രമെന്ന നിലയിൽ, സുറിയാനി സഭയുടെ ദൈവശാസ്ത്രപാരമ്പര്യം, വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം, ചരിത്രം, വിശുദ്ധ കൂദാശകൾ, സഭാ പിതാക്കന്മാർ എന്നീ വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനും, വിശുദ്ധ സഭാപിതാക്കന്മാർ ഒന്നാം നൂറ്റാണ്ടുമുതൽ കൈമാറിത്തന്ന വിശ്വാസത്തിൽ അടിസ്ഥാനമിട്ട ഒരു കത്തോലിക്കാ വിശ്വാസജീവിതം നയിക്കുന്നതിനും, ഈ കാലഘട്ടത്തിലെ വിശ്വാസപ്രതിസന്ധികളെ നേരിടുന്നതിനും, കത്തോലിക്കാസഭ നൂറ്റാണ്ടുകളായി പിൻതുടരുന്ന വിശ്വാസബോധ്യങ്ങൾ മനസിലാക്കാനും സ്വന്തമാക്കുവാനുമുള്ള അവസരം ഒരുക്കുന്നു.
മാർത്തോമ്മാ വിദ്യാനികേതൻ റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെയും, വടവാതൂർ സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കീഴിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രമാണ്.
പ്രത്യേകിച്ച് അത്മായർ, സിസ്റ്റേഴ്‌സ് എന്നിവർക്കായി ഇവിടെ താഴെ പറയുന്ന കോഴ്‌സുകൾ എല്ലാവർഷവും നടത്തപ്പെടുന്നു.
