പഞ്ചഗ്രന്ഥ (തോറാ) ത്തിന് ആമുഖം

ആമുഖം

യഹൂദരുടെ ആദ്യത്തെ ഉടമ്പടി – സീനായ് മലയിൽവച്ച് മൂശെയും ദൈവജന മായ ഇസ്രായേൽക്കാരുമായി ദൈവം നടത്തിയ ഉടമ്പടി – ഉൾക്കൊള്ളുന്ന വി. ഗ്രന്ഥഭാഗ മാണ് പഴയനിയമം. ഹീബ്രു ഭാഷയിലെ പഴയനിയമത്തിന് മസോററ്റിക് ടെസ്റ്റ് (Masoretic Text) എന്നും ഗ്രീക്ക് ഭാഷയിലെ അതിൻ്റെ തർജ്ജമയ്ക്ക് സപ്തതി അഥവാ സെപ്ത്വജിന്ത് (Septuagint) എന്നും പറയുന്നു. ഹീബ്രു ഭാഷയിൽ 39 ഗ്രന്ഥങ്ങളും, ഗ്രീക്ക് തർജ്ജമ യിൽ 40 ഗ്രന്ഥങ്ങളുമാണ് പഴയ നിയമത്തിലുള്ളത്. യഹൂദർക്ക് വി. ഗ്രന്ഥം പഴയനിയമം മാത്രമാണ്. അതിൽ ഹീബ്രു ഭാഷയിൽ എഴുതപ്പെട്ട 39 ഗ്രന്ഥങ്ങൾ മാത്രമാണുള്ളത്. ക്രൈസ്‌തവർക്ക് വി. ഗ്രന്ഥം പഴയനിയമവും പുതിയനിയമവും ഉൾക്കൊള്ളുന്നതാണ്. അതിൽ പഴയനിയമത്തിലെ 46 ഉം പുതിയനിയമത്തിലെ 27 ഉം ഉൾപ്പെടെ 73 ഗ്രന്ഥങ്ങ ളുണ്ട്. ആദിമസഭ, ഈശോ, ശ്ലീഹന്മാർ, മാതാവ് എന്നിവരെല്ലാം പഴയനിയമംമാത്രം ഉപ യോഗിച്ചവരാണ്. അന്ന് പുതിയ നിയമം ഉണ്ടായിരുന്നില്ല. പുതിയ നിയമം മനസ്സിലാക്ക ണമെങ്കിൽ പഴയനിയമം പഠിക്കണം. കൂടാതെ സാഹിത്യ രൂപങ്ങളായ ചരിത്രം, നിയമ ശേഖരങ്ങൾ, പദ്യം, ഗദ്യം, ചൊല്ലുകൾ, പ്രവചനങ്ങൾ, വെളിപാട് എന്നിവയും യഹൂദ സാഹിത്യങ്ങളും പുരാവസ്‌തു ഗവേഷണപരമായി ലഭിച്ചിട്ടുള്ള രേഖകളും പഠിച്ചാലേ പഴയനിയമം മനസ്സിലാക്കാൻ പറ്റൂ. പഴയ നിയമം പുസ്‌തകങ്ങളുടെ ഒരു സമാഹാരമാണ്. ഈ ഗ്രന്ഥങ്ങൾ വിവിധ കാലഘട്ടത്തിൽ എഴുതപ്പെട്ടു.

പഴയ നിയമത്തിലെ ഏറ്റവും പ്രധാനഭാഗം ആദ്യത്തെ അഞ്ച് ഗ്രന്ഥങ്ങളാണ്. ഇതിന് ഹീബ്രുഭാഷയിൽ തോറാ (- നിയമം, teaching, വചനം) എന്നും ഗ്രീക്കുഭാഷയിൽ പെന്റ്റ്റ്യൂക്ക് (Pentateuch = പഞ്ചഗ്രന്ഥം) 5 – ഗ്രന്ഥങ്ങൾ എന്നും വിളിക്കുന്നു. മുല ഭാഷ ഹിബ്രു ആയതുകൊണ്ട് “തോറാ’ എന്ന നാമമാണ് ഉചിതമായത്.

യഹൂദർ പഴയനിയമത്തെ പ്രധാനമായും മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തോറാ (ആദ്യത്തെ അഞ്ച) ഗ്രന്ഥങ്ങൾ), നെബിം (പ്രവാചകന്മാർ), കെത്തുബിം (ലിഖിതങ്ങൾ) എന്നിവ. ഇവയുടെ ഹീബ്രു നാമത്തിൻ്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് “തനാക്” എന്ന പദം വഴിയാണ് വി. ഗ്രന്ഥം യഹൂദരുടെ ഇടയിൽ അറിയപ്പെടുന്നത് “ബൈബിൾ” എന്ന നാമം യഹൂദർ ഉപയോഗിക്കുകയില്ല. ദൈവവചനം ഉൾക്കൊള്ളുന്ന ഗ്രന്ഥമായതുകൊണ്ടി “വിശുദ്ധ ഗ്രന്ഥം” (സേഫർഖദോഷ്) എന്നും വായിച്ച് ജീവിതത്തിൽ പകർത്തണ്ടതായ തുകൊണ്ട് “മിക്രാ” (വായിക്കുക) എന്നും വചനം പഠിച്ച് ദൈവത്തിന്റെ വഴിയിലൂടെ നടക്കേണ്ടതായതുകൊണ്ട് “തോറാ” (പഠനം, പഠിപ്പിക്കുക) എന്നും ബൈബിളിനെ അവർ നാമകരണം ചെയ്യുന്നു.

ക്രൈസ്തവർ പഴയനിയമത്തെ 4 ആയിട്ട് തിരിച്ചു; പഞ്ചഗ്രന്ഥം (ആദ്യത്തെ 5 ഗ്രന്ഥങ്ങൾ) ചരിത്ര ഗ്രന്ഥങ്ങൾ (16), പ്രവാചകഗ്രന്ഥങ്ങൾ (18), സാഹിത്യഗ്രന്ഥങ്ങൾ (7) എന്നീ 46 ഗ്രന്ഥങ്ങളുണ്ട്. ഇങ്ങനെ അവർ വിഭജിക്കുന്നതിനു കാരണം പുതിയനിയമം ഗ്രീക്കുഭാഷയിൽ ആയതുകൊണ്ടും പുതിയനിയമത്തെ നാലായി വിഭജിച്ചതുകൊണ്ടും ഗ്രീക്ക് ഭാഷയിലെ തന്നെ പഴയനിയമം (സപ്തതി) ആധാരമാക്കിയതുകൊണ്ടുമാവണം. കൂടാതെ, പൗലോസ് ശ്ലീഹാ തൻ്റെ ലേഖനത്തിൽ സ്വീകരിച്ചിട്ടുള്ള പഴയനിയമ ഭാഗങ്ങൾ ഗ്രീക്ക് ബൈബിളിൽനിന്ന് ഉദ്ധരിച്ചിട്ടുള്ളതാണ്. യഹൂദരും സപ്‌തതി ഒരു കാലഘട്ടം വരെ ഉപയോഗിച്ചിരുന്നു. യാവ്‌നെ എന്ന സ്ഥലത്ത് 90 എ.ഡി.യിൽ നടന്ന സമ്മേളന ത്തിൽ ഹീബ്രൂ വി ഗ്രന്ഥത്തെ ഔദ്യോഗികമായി അവർ സ്വീകരിച്ചു. ക്രൈസ്ത‌വർ സപ്തതി ഉപയോഗിക്കാൻ തുടങ്ങിയതുകൊണ്ടാണ് യഹൂദർ മസോററ്റിക് ഗ്രന്ഥം എടുത്തത്.

യഹൂദ കലണ്ടർ പ്രകാരം ഒരു വർഷത്തിന് 54 ആഴ്‌ചകളുണ്ട്. ഒരു വർഷം കൊണ്ട് തോറാ ഗ്രന്ഥം സിനഗോഗിൽ വായിച്ച് തീർക്കണമെന്നാണ് യഹൂദ നിയമം. 12 വയസ്സി നുശേഷം 13-ാമത്തെ വയസ്സിൽ പ്രവേശിക്കുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും വി. ഗ്രന്ഥം ഔദ്യോഗികമായി സിനഗോഗിൽ വായിക്കാം. ഇങ്ങനെ വായിക്കുന്നവരാണ് “ശിശുക്കൾ”. ദൈവവചനമാകുന്ന പാൽകുടിക്കുന്നവരാണ് ശിശുക്കൾ മതപരമായി ഒരാൾ പ്രായപൂർത്തിയാകുന്നത് ഈ തിരുനാൾ (ബാർ മിസ്‌വാ ബാത്ത് മിസ് വാ) ആഘോഷം വഴിയാണ്. സിനഗോഗിൽ പ്രാർത്ഥനകൾ ആരംഭിക്കണമെങ്കിൽ ചുരുങ്ങിയത് 10 പേർ വേണം. സ്ത്രീകളെ അതിൽ ഉൾപ്പെടുത്തുകയില്ല. “ബാർ മിസ് വാ” ആഘോഷിച്ച ആൺകുട്ടിക്ക് ഈ പ്രാർത്ഥനകളിൽ പങ്കുകൊള്ളാം. അവൻ അങ്ങനെ “മിനിയാൻ” എന്ന സംഘത്തിൽ ഉൾപ്പെടുന്നു.

സിനഗോഗിൽ വായിക്കുന്ന ഗ്രന്ഥം മൂന്നാമത്തേതാണ് (ലേവ്യരുടെ ഗ്രന്ഥം). “മൂന്ന്” യഹൂദർക്ക് അവരുടെ പിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെ സൂചിപ്പിക്കുന്ന സംഖ്യയാണ്. ക്രൈസ്‌തവർക്ക് “മൂന്ന്” എന്ന സംഖ്യ ത്രിത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു. തോറാനിയമം ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് ലേവ്യരുടെ പുസ്തകം. “ലേവ്യർ” എന്ന് പേര് കിട്ടിയത് ഗ്രീക്ക് ഭാഷയുടെ തർജ്ജമ ആയതുകൊണ്ടാണ്. എന്നാൽ ഹീബ്രു ഭാഷയിൽ ‘വൈക്രാ’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘വൈകാ’ എന്ന തിന് (And He called) അവനെയും വിളിച്ചു എന്നർത്ഥം. നിയമം വായിക്കുന്നതിനും പഠി ക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് ദൈവം അവനെ വിളിച്ചിരിക്കുന്നത്. ദൈവ വിളി എന്നത് ദൈവവചനം ജീവിതത്തിൽ സ്വീകരിക്കുന്നതിൽ അടങ്ങിയിരിക്കുന്നു. വിശു ദ്ധിയിലേക്കാണ് അവനെ വിളിച്ചിരിക്കുന്നത്.

തോറാ ഗ്രന്ഥങ്ങൾ

പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് ഗ്രന്ഥങ്ങൾ ‘തോറാ എന്ന് അറിയപ്പെടുന്നു. തോറാ എന്നതിന് യഹൂദരുടെ 613 നിയമങ്ങൾ എന്നും അർത്ഥമുണ്ട്. ഇതിന് ‘ദൈവവ ചനം’ ‘നിയമം’ ‘പഠനം’ എന്നും അർത്ഥങ്ങൾ നൽകുന്നവരുണ്ട്. ഗ്രീക്കിലെ “നോമോസ്” (നിയമം) എന്ന പദത്തിന് തുല്യമായ പദമല്ല ‘തോറാ’.

ഉൽപത്തി (ബെറഷിത്ത്), പുറപ്പാട് (ഷെമൊത്ത്), ലേവ്യർ (വൈകാ), സംഖ്യ (ബെ മിദ്ബാർ), നിയമാവർത്തനം (ഹാദെവറിം) എന്നീ ഗ്രന്ഥങ്ങളെയാണ് തോറാ അഥവാ പഞ്ചഗ്രന്ഥം എന്ന നാമംകൊണ്ട് ഉദ്ദേശിക്കുന്നത്.

ദൈവത്തിന്റെ തെരഞ്ഞെടുപ്പുവഴിയാണ് ഇസ്രായേൽജനം ഉത്ഭവിക്കുന്നത്. സൃഷ്ടി യുടെ ആരംഭത്തിൽ തന്നെ മനുഷ്യൻ ദൈവത്തിൻ്റേതാണ്. ദൈവത്തിൻ്റെ ശ്വാസം മനു ഷ്യനു നൽകിയാണ് അവനു ജീവൻ കിട്ടിയത് (ഉൽപ. 2:7). ചരിത്രപരമായ തെരഞ്ഞെടു പ്പിന്റെ അടിസ്ഥാനം ഈജിപ്‌തിൽ നിന്നുള്ള പുറപ്പാടാണ്. അങ്ങനെ അവർ ദൈവം വസി ക്കുന്ന ജനമായി, അവിടുത്തെ മഹത്ത്വം വഹിക്കുന്ന ജനമായി, അവിടുത്തെ നിയമം സ്വീകരിച്ച് അനുസരിക്കുന്ന ജനമായി.

ദൈവത്തിന്റെ പ്രധാനപ്പെട്ട മൂന്ന് പ്രവൃത്തികളാണ് തോറാ ഗ്രന്ഥങ്ങളിൽ കാണു ന്നത് – സൃഷ്ട‌ി, പരിപാലനം, രക്ഷ നൽകൽ. ദൈവം സ്രഷ്‌ടാവാണ്, ദൈവപരിപാലന യിൽ ജീവിക്കുന്ന ഒരു ജനമാണ് ഇസ്രായേൽ, ദൈവത്താൽ രക്ഷിക്കപ്പെട്ട ദൈവജന മാണ് അവർ എന്നിവ.

തോറായിലെ ദൈവനാമങ്ങൾ

ദൈവം (ഏൽ, എലോഹിം)

ഇസ്രായേൽ ജനം ദൈവത്തെ ബഹുവചന രൂപത്തിലാണ് മിക്കവാറും വിളിക്കുക. (ബെറഷിത്ത് ബറാ “എലോഹിം” ഉൽപ. 1:1). പൂജക ബഹുവചനമാ (Majestic Plural) യിട്ട് ഇത് ഉപയോഗിക്കാൻ കാരണം ഇസ്രായേലിൻ്റെ ദൈവം, ദേവന്മാരുടെ ദേവനാണ് എന്ന് അർത്ഥമാക്കാനാണ്. “ഏൽ” എന്ന ഏകവചന രൂപവും കാണുന്നുണ്ട്.

കർത്താവ് (യാഹ്‌വേ)

യാഹ്‌വേ എന്ന ദൈവനാമത്തെ യഹൂദർ ഉച്ചരിക്കാറില്ല. ദൈവനാമത്തോടുള്ള ബഹു മാനം നിമിത്തം അവർ ദൈവത്തെ പേര് വിളിക്കുന്നില്ല. ഒരാളെ പേര് വിളിച്ചാൽ ആ ആളിന്റെമേൽ അധികാരം ഉള്ളതായി സൂചനയുണ്ട്. മാതാപിതാക്കളാണ് മക്കൾക്ക് പേര്

നൽകുന്നത്. അവർ പേരു വിളിക്കുമ്പോൾ മക്കളുടെ മേലുള്ള അധികാരത്തെയാണ് എടുത്തു കാണിക്കുന്നത്. ദൈവനാമം ഉച്ചരിച്ച് മനുഷ്യൻ ദൈവത്തിൻ്റെ മേൽ അധികാരം സ്ഥാപിക്കാതിരിക്കാൻ, യഹൂദർ യാഹ്‌വേ എന്ന നാമത്തിൻ “അദോനായ്” (എന്റെ നാഥൻ) എന്ന് ഉച്ചരിക്കുന്നു. ചില അവസരങ്ങളിൽ “എലോഹിം” എന്നും പറയുന്നു. “യാഹവേ എന്ന പദംകൊണ്ട് ദൈവത്തിൻ്റെ അന്തഃസത്തയേയും, ദൈവസാന്നിധ്യത്തേയും രക്ഷാകരമായ ശക്തിയേയും വെളിവാക്കുന്നുണ്ട്. “ആകുന്നവൻ ഞാനാകുന്നു” (പുറ. 3:14) എന്നാണ് യാഹ്‌വേ എന്ന പദത്തിൻ്റെ അർത്ഥം, ഇത് കൂടാതെ ‘ഷദായ്’ (ശക്തനാ യവൻ), ‘ഹാഷേം’ (നാമം) ഏല്ലാൻ, ഏൽ ഒലാം തുടങ്ങിയ പേരുകളും തോറ ഗ്രന്ഥ ത്തിൽ കാണുന്നുണ്ട്.

പഞ്ചഗ്രന്ഥത്തിൻ്റെ രൂപീകരണം

പഞ്ചഗ്രന്ഥം അഥവാ തോറയ്ക്ക് അനേകം ഗ്രന്ഥകർത്താക്കളുണ്ട്. പല സ്ഥലത്തും ആവർത്തനങ്ങളുമുണ്ട്. പഞ്ചഗ്രന്ഥം വിവിധ രേഖകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയതാണ്. നാല് പ്രധാന രേഖകളാണുള്ളത്. സ്യഷ്‌ടിയുടെ രണ്ട് വിവരണങ്ങൾ (ഉല്പ‌. 1:1-2, 4a; 2:46-24) രണ്ട് ജലപ്രളയ കഥകൾ (ഉല്‌പ 6:5-9, 17), രണ്ട് വംശാവലികൾ (ഉല്‌പ 4:5) ഹാഗാറിനെ രണ്ട് തവണ പുറത്താക്കുന്നത് (ഉല്പ‌ 16:21) മുശെയുടെ വിളിക്ക് രണ്ടു വ്യാഖ്യാനങ്ങൾ (പുറ. 3:6) ചെങ്കടൽ സംഭവത്തിന് ഒന്നിലധികം വിവരണങ്ങൾ (പുറ 14) കല്പ‌നകൾക്ക് രണ്ട് വിവരണങ്ങൾ (പുറ. 20; ആവർത്തനം 5) കാടപ്പക്ഷിയ്ക്കും മന്നായ്ക്കും രണ്ട് പതിപ്പുകൾ (പുറ. 16; സംഖ്യ 11). മൂശെയുടെ ശ്വശൂരൻ യെത്രോ എന്നും റെവുഏൽ എന്നും കാണുന്നത് (പുറ. 3:1, 19:1) ഇവയെല്ലാം പഞ്ചഗ്രന്ഥത്തിൽ വിവിധ പാരമ്പര്യങ്ങൾ ഉണ്ടെന്നുള്ളതിന് സൂചനകളാണ്. വൈവിധ്യത്തിൽ ഏകത്വം എന്ന തത്ത്വമാണ് വിവിധ പാരമ്പര്യങ്ങളിൽ ദർശിക്കാവുന്നത്. ഇതിനു കാരണം 4 പ്രധാന സ്രോതസ്സുകളാണ്. യാഹ്‌വിസ്റ്റിക് (Jahwistic = J), എലോഹിസ്റ്റിക് (Elo Histic = E), വൈദിക ശാസനം (Priestly Code = P), ആവർത്തന രേഖ (Deuteronomistic = D) എന്നിവയാണ് അവയുടെ പേരുകൾ. ഇതിൽ ഏറ്റവും പുരാതനം ‘1’ ആണ്, ദാവീദിന്റെയും സോളമ ന്റെയും കാലമായിരിക്കണം ‘I’ – ടേത്. സിക്കെം, സിലോ, ബേഥേൽ തുടങ്ങിയ ആരാധനാ കേന്ദ്രങ്ങളിൽ വളർന്നു വന്ന പാരമ്പര്യമാണ് ‘E’ ൽ കാണുന്നത്. ബി.സി. 8-ാം നൂറ്റാണ്ടാ യിരിക്കണം കാലഘട്ടം.

‘P’ – ൽ നിയമങ്ങൾ, ആരാധനക്രമങ്ങൾ, ബലികൾ, വംശാവലികൾ മുതലായവ യാണ് കാണുന്നത്. അടിമത്തകാലത്താണ് P വളർന്നുവന്നത്. ‘D’ -ൽ മൂശെയുടെ പ്രസംഗ ങ്ങളും നിയമത്തിൻ്റെ ആവർത്തനവുമാണ് കാണുന്നത്. B.C. 7-ാം നൂറ്റാണ്ടിൽ എഴുത പ്പെട്ടു എന്ന് പണ്ഡ‌ിതമതം. നഷ്‌ടപ്പെട്ട D കണ്ടുകിട്ടുന്നത് യോസിയ രാജാവിൻ്റെ കാലത്ത് ബി.സി. 623-622 ഓർഗ്ഗം ദേവാലയത്തിൽവച്ചാണ്. അടിമത്തത്തിന് ശേഷം ഈ നാലു രേഖകൾ J.E.P.D. കൂട്ടിച്ചേർത്ത് ഇപ്പോൾ കാണുന്ന തോറാ അഥവാ പഞ്ചഗ്രന്ഥം ഉണ്ടാക്കി.

ഉല്പത്തി ഗ്രന്ഥം

ഇതിനു ഹീബ്രുഭാഷയിൽ ‘ബെറഷിത്ത്’ എന്ന് പറയും. ‘ഉല്പ്‌പത്തി’ എന്ന തർജ്ജമ ഇതിന് പറ്റിയ പദമല്ല. ‘ആരംഭത്തിനു മുമ്പുള്ള ആരംഭം’ എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ചരിത്രാതീത ചരിത്രത്തെ സ്‌പർശിക്കുന്ന ഭാഗങ്ങൾ ഉൽപത്തി ഗ്രന്ഥ ത്തിൽ ഉള്ളതുകൊണ്ട് ഈ അർത്ഥം അനുയോജ്യമാണ്. ഉല്പത്തി ഗ്രന്ഥത്തെ 50 അധ്യാ യങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ 1-11 വരെ അധ്യായങ്ങൾ ചരിത്രാതീത ചരിത്രമാണ്. ഈ ഭാഗത്തിനു ചരിത്രപരമായ തെളിവുകൾ കണ്ടെത്തുന്നതിനു വിഷമമാണ് രക്ഷാകര ചരിത്രം സൃഷ്ടി മുതൽ ആരംഭിക്കുന്നു. എന്നാൽ ചരിത്ര-സാംസ്‌കാരിക പശ്ചാത്തലം ഗ്രഹിച്ചാലേ പഴയനിയമത്തെ അല്പമെങ്കിലും മനസ്സിലാക്കാൻ പറ്റൂ. രക്ഷാകര ചരിത്ര ത്തിന് മുഴുവൻ ഒരാമുഖമാണ് ഉല്‌പത്തി 1-11 വരെയുള്ള അധ്യായങ്ങളിൽ ദൈവം ആര്? മനുഷ്യൻ ആര്? മനുഷ്യൻ എങ്ങനെയുണ്ടായി? ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ത്? എന്തുകൊണ്ട് ദൈവം മനുഷ്യൻ്റെ ജീവിതത്തിലും ചരിത്രത്തിലും ഇടപെ ടന്നു? മനുഷ്യൻ എന്തുകൊണ്ട് ദൈവത്തിൽനിന്ന് അകലുന്നു? മനുഷ്യന്റെ ദുഃഖത്തിന് എന്താണ് കാരണം? അവന് എങ്ങനെയാണ് രക്ഷ കൈവരുക? തുടങ്ങി അനേകം ചോദ്യ ങ്ങൾക്കുള്ള ഉത്തരം കഥയും കാര്യവുമായി ഗ്രന്ഥകർത്താവ് ഈ ഭാഗത്ത് അവതരിപ്പി ക്കുകയാണ്. ദൈവം തന്നെയാണ് ഗ്രന്ഥകർത്താവും. ആദം, ഹവ്വ, ആബേൽ, കായേൻ, നോഹ തുടങ്ങി അനേകം വ്യക്തികളെ അവതരിപ്പിച്ചാണ് ഈ ഭാഗം വ്യക്തമാക്കുന്നത്. വിവിധങ്ങളായ പാരമ്പര്യങ്ങളും ചരിത്ര പശ്ചാത്തലങ്ങളും ഈ ഭാഗത്ത് കാണുവാൻ സാധിക്കും.

തുടർന്ന് 12-50 വരെ അധ്യായങ്ങളിൽ യഥാർത്ഥ ചരിത്രം ആരംഭിക്കുകയാണ്. പിതാക്കന്മാരായി അബ്രാഹം, ഇസഹാക്ക്, യാക്കോബ്, ഔസേപ്പ് എന്നിവരെയും മാതാ ക്കളായി സാറാ, റബേക്ക, ലെയ, റാഹേൽ, അസനത്ത് ഇവരെയും ചേർത്ത് ചരിത്രം കുറിക്കുകയാണ്. മോചന ചരിത്രത്തിന് ഇതാണ് ആമുഖമായി നൽകിയിരിക്കുന്നത്. പിതാ ക്കന്മാരും ദൈവവുമായുള്ള ബന്ധത്തെ പ്രത്യേകം എടുത്ത് കാണിക്കുന്നുണ്ട്. മെസപ്പൊ ട്ടോമിയാക്കാരനായ അബ്രാഹത്തെ വിളിച്ചാണ് ഇസ്രായേലിൻ്റെ യഥാർത്ഥ ചരിത്രം ആരം ഭിക്കുന്നത്. ‘നിന്നെ ഞാനൊരു വലിയ ജനതയാക്കും’ (ഉൽപ. 12:1-2). ദൈവത്തിന്റെ വിളിയുടെ ശക്തിയിൽ വിശ്വസിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ച അബ്രാഹം വിശ്വാസത്തിന്റെ പിതാവായി. രക്ഷാകരചരിത്രം തന്നെ ഈ വിളിയും ദൈവത്തിൻ്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണവുമാണ്. ഊർദേശക്കാരനായ അബ്രാഹം വിശ്വാസം വഴി പിതാക്കന്മാരുടെ പിതാവായി. യഹൂദർക്കും, അറബികൾക്കും, ക്രിസ്‌ത്യാനികൾക്കും പ്രിയങ്കരനായ പിതാ വാണ് അബ്രാഹം.

അബ്രാഹം ഒരു നീണ്ട യാത്രക്കാരനായ തീർത്ഥാടകനാണ്. അത് മെസപ്പൊട്ടാമി യായിലെ ഊറിൽ ആരംഭിച്ച് പാലസ്‌തീനായിലെ ഹെബ്രോനിൽ അവസാനിക്കുന്നു. അമ റോൻവംശജനായ ഒരു പ്രഭുവായിരുന്നു അബ്രാഹത്തിൻ്റെ പിതാവ് താറഹ്. അദ്ദേഹം ഹാറാൻ പട്ടണത്തിൽ താമസിച്ചു. മർദുക്കു ദേവനെ ദേവന്മാരുടെ തലവനായി ഹമുറാബി പ്രഖ്യാപിച്ചതു കൊണ്ടാവാം അവർ ഊർ പട്ടണം വിട്ടത്.

കാനാൻ ദേശത്തേക്ക് അബ്രാഹം കുടിയേറി. ആ കാലഘട്ടത്തിൽ കുടിയേറ്റം സർവ്വ സാധാരണമായിരുന്നു. കൃഷിസ്ഥലവും മേച്ചിൽ സൗകര്യവും തേടിയാണ് കാനാൻ ദേശ ത്തേയ്ക്ക് തിരിച്ചത്, കാനാൻ ദേശത്ത് മൂന്നു കേന്ദ്രങ്ങളാണ് അവർ തെരഞ്ഞെടുത്തത്. അത് ആരാധനാ കേന്ദ്രങ്ങളായി മാറി. സിക്കെം, ബഥേൽ, മാംമൈ ബെർഷബാ എന്നി വയായിരുന്നു ആ സ്ഥലങ്ങൾ.

ഉൽപ. 12-50 വരെ പിതാക്കന്മാരുടെ ചരിത്രമാണ്. ഇത് പിതാക്കന്മാരുടെ ജീവ ചരിത്രമല്ല. മാത്രവുമല്ല, ഒരു ശാസ്ത്രീയ ചരിത്രവുമല്ല. രക്ഷാകര ചരിത്രം മാത്രമാണിത്. കഥാരൂപേണ ഈ ചരിത്രം അവതരിപ്പിച്ചിരിക്കുന്നു. ഗോത്രപിതാക്കന്മാരുടെ ഒരു ചെറിയ ചിത്രം മാത്രമാണിവിടെ നൽകിയിരിക്കുന്നത്. അവരെപ്പറ്റിയുള്ള കഥകൾ സമാഹരിച്ച് പുറപ്പാടിന് ഒരാമുഖം നൽകുകയാണ് ഉല്പത്തി ഗ്രന്ഥത്തിൽ ചെയ്‌തിരിക്കുന്നത്. ഹബീറു (കപീറു) വർഗ്ഗക്കാർ എന്ന പേരിലാണ് അബ്രാഹത്തിൻ്റെ ഗോത്രം അറിയപ്പെട്ടിരുന്നത്. പിതാക്കന്മാർ ഈ വർഗ്ഗത്തിൽ പെട്ടിരിക്കാനാണ് സാധ്യത. ഇന്നത്തെ ജിപ്‌സി വർഗ്ഗക്കാ രുടെ ജീവിതം പോലെ ആയിരുന്നു കപീറുവർഗ്ഗം ജീവിച്ചിരുന്നത്.

പിതാക്കന്മാരുടെ മതവിശ്വാസത്തെപ്പറ്റി വ്യക്തമായി പറയാൻ വിഷമമാണ്. മുശെ വഴിയുള്ള ചരിത്രമാണ് യഹൂദമതത്തിൻ്റെ അന്തഃസത്ത. പുറപ്പാടിലുണ്ടായ വിശ്വാസം ഒരു തരത്തിൽ പറഞ്ഞാൽ പിതാക്കന്മാരിൽ ആരോപിച്ചിരിക്കുകയാണ്. പിതാക്കന്മാർ ആരാധിച്ചത് ഏകദൈവത്തെതന്നെ അബ്രാഹത്തിൻ്റെ പരിചയെ (ഉല്‌പ. 15:1) ഇസഹാക്കിന്റെ ബന്ധുവിനെ (ഉൽപ. 31:42-53) യാക്കോബിൻ്റെ ശക്തനെ (ഉൽപ. 49:24) അവർ ആരാധിച്ചു. ഉല്പ‌ത്തി ഗ്രന്ഥത്തിലെ ആചാരാനുഷ്‌ഠാനങ്ങൾ, സംഭവങ്ങൾ, പെരുമാറ്റം മുതലായവ ബി.സി. 2000 നും 1500 നും ഇടയ്ക്കു നടക്കുവാൻ സാധ്യതയുള്ളു എന്നാണ് മാറി, നൂസി എന്നീ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. പുരാവസ്‌തു ഗവേഷണം ഇക്കാര്യങ്ങൾക്ക് വളരെയധികം വെളിച്ചം നൽകുന്നുണ്ട്.

ബി.സി. 19-ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ അബ്രാഹത്തിൻ്റെ ചരിത്രം ആരംഭിക്കുന്നു. ബി.സി. 1700 ന് ശേഷം യാക്കോബും മക്കളും ഈജിപ്‌തിൽ വാസമുറപ്പിച്ചിരിക്കണം.

ഉൽപ്പത്തിപ്പുസ്‌തകത്തിൻ്റെ ആദ്യഭാഗം : 1 – 11 അദ്ധ്യായങ്ങൾ

ഉൽപത്തിപ്പുസ്തകത്തിൻ്റെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ ചരിത്രാതീത കാല വിവരണങ്ങൾ അടങ്ങിയതാണ്. ലോകത്തിൽ മനുഷ്യനെപ്പറ്റി അതിപുരാതനകാല ത്തുനിന്നു ലഭിച്ചിരിക്കുന്ന തെളിവുകൾ വച്ചുകൊണ്ട് അന്നുമുതൽ ഇന്നുവരെയുള്ള ചരിത്രം പറയാനേ ഇന്നു നമുക്കു സാധിക്കുന്നുള്ളു. ഈ കാലഘട്ടത്തിന് “ചരിത്രകാലം” എന്നു പേരു പറയാം. ഇതിനു മുമ്പുള്ള കാലഘട്ടത്തെ “ചരിത്രാതീതകാലം” (Pre-his-toric period) എന്നാണു വിളിക്കുക. ഇത് ചരിത്രകാലം മുതൽ പ്രപഞ്ചോൽപത്തി വരെ പിൻപോട്ടു നീണ്ടുകിടക്കുന്ന അതിദീർഘമായ ഒരു കാലഘട്ടമാണ്; ഇതിൻ്റെ ദൈർഘ്യം കോടാനുകോടി വർഷങ്ങൾ തന്നെയാകാം. ഈ കാലഘട്ടത്തിൽ ദൈവവും പ്രപഞ്ചവും അതിലെ മനുഷ്യനും തമ്മിലുള്ള ബന്ധം ഏതുവിധത്തിലുള്ളതായിരുന്നുവെന്നും ചരി ത്രകാലത്തിന്റെ പ്രാരംഭത്തിനു തൊട്ടുമുമ്പ് ഏതു സ്ഥിതിയിൽ എത്തി നില്ക്കുകയായി രുന്നെന്നും വിവരിക്കുന്ന കഥകളും വിവരണങ്ങളുമാണ് ഉൽപത്തിപ്പുസ്‌തകത്തിന്റെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളിൽ നമ്മൾ കാണുന്നത്. പ്രപഞ്ചസ്യഷ്ടി, മനുഷ്യന്റെയും മറ്റുജീവജാലങ്ങളുടെയും ഉത്ഭവം. ആദിമനുഷ്യൻ്റെയും അവൻ്റെ സന്ത തിപരമ്പരകളുടെയും പാപകൃത്യങ്ങൾ, ദൈവം നല്‌കിയ ശിക്ഷകൾ തുടങ്ങിയ പ്രമേയ ങ്ങളാണ് ഈ കഥകളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഈ കഥകൾ ഇതേവിധത്തിൽ സംഭവിച്ചിട്ടില്ലാത്തവയും ഇങ്ങനെ സംഭവിച്ചുവെന്ന് തെളിയിക്കാൻ സാധിക്കാത്തവയുമാണ്. അതേ സമയം തന്നെ ഇവയുടെ മറവിൽ ചില നിത്യസത്യങ്ങൾ ആവിഷ്കരിക്ക പ്പെടുന്നതിനാൽ ഇവയെ അർത്ഥശൂന്യങ്ങളായ കെട്ടുകഥകളായി തള്ളിക്കളയാനും പാടില്ല. അതിസൂക്ഷ്മ‌മായ ചിന്തയുടെ ഫലമായി ഉരുത്തിരിഞ്ഞ ദൈവശാസ്ത്രം ആകർഷകങ്ങ ളായ പ്രതീകങ്ങളുടെ സഹായത്തോടെ കഥാരൂപത്തിൽ ഇവിടെ അവതരിപ്പിച്ചിരിക്കുക യാണെന്ന് ആധുനിക പഠനങ്ങൾ വെളിപ്പെടുത്തുന്നു. എല്ലാവരും അറിഞ്ഞിരിക്കേണ്ട ദൈവശാസ്ത്രം സാധാരണക്കാരെ ആകർഷിക്കുന്ന കഥകളുടെ രൂപത്തിൽ പറഞ്ഞിരി ക്കുന്നതാണു നമ്മൾ കാണുന്നത്. ശാസ്ത്രീയമായ വ്യാഖ്യാനം നടത്തുന്നവർക്ക് ഈ കഥകളിലെ സൂക്ഷ്‌മമായ ദൈവശാസ്ത്രചിന്താധാരകളും പ്രതീകങ്ങളുടെ അർത്ഥസമ്പു ഷ്ടിയും മനോഹാരിതയും കണ്ടെത്താൻ കഴിയുന്നു.

മിത്തുകളും ഇസ്രായേൽജനത്തിൻ്റെ ദൈവശാസ്ത്രവും

പൂർവ്വപിതാവായ അബ്രാഹം കൈമാറിയ ഏക ദൈവവിശ്വാസം കാത്തുസൂക്ഷിച്ച ഇസ്രായേൽ ജനത്തിന് മിത്തുകൾ സ്വീകാര്യങ്ങളായിരുന്നില്ല. മോശയുടെ നേതൃത്വത്തിൽ അവർ കെട്ടുറപ്പുള്ള ഒരു ജനതയായിത്തീർന്നപ്പോൾ ഏകദൈവവിശ്വാസം അവരുടെ മത ത്തിന്റെ മുഖമുദ്രയായിത്തീർന്നു. പുരാണകഥകളുടെ ആവിർഭാവത്തിനു പ്രേരകമായി രുന്ന ചോദ്യങ്ങൾക്ക് ഇസ്രായേൽ മതവിശ്വാസത്തിൻ്റെ വെളിച്ചത്തിൽ ഉത്തരം പറയേണ്ട ബാധ്യത ഇസ്രായേലിലെ പുരോഹിതന്മാർക്കും, മതപണ്‌ഡിതന്മാർക്കും ബോധ്യപ്പെട്ടു. അവർക്കു വശമായിരുന്ന സാഹിത്യമുപയോഗിച്ച് ദൈവനിവേശിതരായി അവർ കഥക ളായും വിവരണങ്ങളായും നല്‌കിയ ഉത്തരങ്ങളാണ്, ഉൽപത്തിപ്പുസ്‌തകത്തിൻ്റെ ആദ്യത്തെ പതിനൊന്ന് അധ്യായങ്ങളിൽ കാണുന്നത്. ഇവയിലെ പ്രതിപാദനങ്ങൾ സമാകർഷകമാ ക്കുവാൻ അവർക്കു പരിചിതമായിരുന്ന മിത്തുകളിലെ ചില പ്രയോഗങ്ങൾ ഉപയോഗിച്ചി ട്ടുണ്ട്. പക്ഷെ അവയെ ഇസ്രായേൽക്കാരുടെ ഏകദൈവവിശ്വാസത്തിൻ്റെ വെളിച്ചത്തി ലാണ് ഇന്നു നമ്മൾ മനസ്സിലാക്കേണ്ടത്. ദൈവീകപ്രചോദനം അഥവാ “ദൈവനിവേശനം” ആണ് ഈ അദ്ധ്യായങ്ങളുടെ രചനയ്ക്കു പിന്നിലുള്ളത് എന്നും നമ്മൾ മനസ്സിലാക്കണം. സ്യഷ്ട‌ി വിവരണങ്ങളിൽ കാണുന്ന “അന്ധകാരം”, “ആഴം” അഥവാ “അഗാധ ഗർത്തം”, “വെള്ളം” മുതലായ പ്രയോഗങ്ങളും അവയ്ക്കു നിദാനമായ സങ്കല്‌പങ്ങളും പുരാതന മിത്തുകളിൽനിന്നും വന്നിട്ടുള്ളവയാണ്. പക്ഷെ അതുകൊണ്ട് ബൈബിളിലെ സൃഷ്ടി വിവരണം മിത്തുകളുടെ ഗണത്തിൽപ്പെടുത്താനാവില്ല. ഇന്നു മലയാളഭാഷയിൽ നിലവി ലിരിക്കുന്ന “ഭഗീരഥപ്രയത്നം”, “ശനിദശ” “ഗ്രഹപ്പിഴ”, “കലികാലം”, “കുംഭകർണ്ണസേവ” തുടങ്ങിയ പ്രയോഗങ്ങൾ ഹൈന്ദവപാരമ്പര്യത്തിൽനിന്നും പുരാണങ്ങളിൽനിന്നും വന്നി ട്ടുള്ളവയാണെങ്കിലും ക്രൈസ്‌തവരും ഇവ പ്രയോഗിക്കുന്നുണ്ട്. അതുകൊണ്ട് ക്രൈസ്ത വരുടെ വിശ്വാസം മാറിപ്പോവുകയോ അവർ ഹൈന്ദവരായിത്തീരുകയോ ചെയ്യുന്നില്ലല്ലോ. ഇതുതന്നെയാണ് ബൈബിളിലെ മേല്‌പറഞ്ഞ തരത്തിലുള്ള പ്രയോഗങ്ങളെക്കുറിച്ചും പറയാനുള്ളത്.

ഉൽപത്തിപ്പുസ്‌തകത്തിലെ ചരിത്രാതീതകാല കഥകളിൽ പ്രപഞ്ചസൃഷ്ടിയെപ്പറ്റി രണ്ടു കഥകൾ അഥവാ രണ്ടു വിവരണങ്ങൾ ആണ് ആദ്യം നമ്മൾ കാണുന്നത്. പിന്നീട് ആദിമദമ്പതികളുടെ പാപത്തെപ്പറ്റി പറയുന്ന പറുദീസാക്കഥ, ആദ്യകൊലപാതകത്തിന്റെ കഥ, ജലപ്രളയകഥ, ബാബേൽഗോപുരനിർമ്മിതിക്കഥ എന്നിവയും ഇവയോടു ബന്ധപ്പെടുത്തി ജനനവഴികളും മറ്റും പറയുന്ന വിവരണങ്ങളുമാണ് നമ്മൾ വായിക്കുന്നത്. പക്ഷെ ഇവ ഇതേവിധത്തിൽ ചരിത്രത്തിൽ സംഭവിച്ചവയല്ലെന്നും, ഇവയിലൂടെ ലഭിക്കുന്ന രക്ഷാകരസന്ദേശമാണു ദൈവവചനമായി സ്വീകരിക്കേണ്ടതെന്നും ഇന്നു വേദശാസ്ത്ര ജ്ഞന്മാർ പറയുന്നു. ഇതുകൊണ്ട് നമ്മുടെ വിശ്വാസത്തിൻ്റെ അടിത്തറതന്നെ ഇളകിപ്പോ കുമെന്നു ഭയപ്പെടേണ്ടതില്ല. ഉറച്ച അടിസ്ഥാനത്തിന്മേൽ വിശ്വാസസൗധം അതിരമ്യമായി പണിചെയ്യാനാണ് ഇതുപകരിക്കുന്നതെന്ന് ഇനിയുമുള്ള പ്രതിപാദനങ്ങൾ ബോധ്യം നല്കാതിരിക്കില്ല.

സൃഷ്ട‌ികർമ്മത്തിന്റെ ആഴ്‌ചവട്ടം

ആയാസമൊന്നും കൂടാതെയാണു ദൈവം സൃഷ്ട‌ികർമ്മം നിർവ്വഹിക്കുന്നത് ഓരോ ദിവസവും ഒന്നോ അതിലധികമോ ആജ്ഞകൾ പുറപ്പെടുവിക്കുന്നു. തൽഫലമായി പ്രവ ഞ്ചത്തിന്റെ ക്രമീകരണം ജീവജാലങ്ങളുടെ ഉത്ഭവം എന്നിവ സംഭവിക്കുന്നു. ഏതാനും ആജ്ഞകൾ പുറപ്പെടുവിക്കുവാൻ ഓരോ ദിവസം വീതം വേണ്ടി വന്നുവോ, ഏഴാം ദിവസം വിശ്രമം ആവശ്യമാകത്തക്കവിധം ഈ പ്രവർത്തനം സ്രഷ്‌ടാവിനെ ക്ഷീണിപ്പിച്ചുവോ എന്നെല്ലാം ഉള്ള ചിന്തകൾ സാധാരണക്കാരുടെ മനസ്സിൽ പൊന്തിവരും. ദിവസം എന്നു പറയുമ്പോൾ എന്താണു മനസ്സിലാക്കേണ്ടത്? ഇരുപത്തിനാലു മണിക്കൂറുള്ള ദിവസം തന്നെ സംശയം വേണ്ടാ സൂര്യനെ സൃഷ്ട‌ിക്കുന്നതിനു മുമ്പുതന്നെ ദിവസത്തെപ്പറ്റി പറ ഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.

അങ്ങനെയെങ്കിൽ ഈ സൃഷ്ടിവിവരണത്തിൻ്റെ ഉത്ഭവം എങ്ങനെയെന്നും, ഉദ്ദേശ്യം എന്തെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

“സന്ധ്യയായി, പ്രഭാതമായി, ഒന്നാം ദിവസം” “സന്ധ്യയായി, പ്രഭാതമായി, രണ്ടാം ദിവസം” എന്നിങ്ങനെയാണ് വിവരണത്തിൽ കാണുന്നത് നമ്മൾ ഇപ്പോൾ ദിവസം കണ ക്കാക്കുന്നത് പ്രഭാതം മുതലാണ്. എന്നാൽ പുരാതന ഇസ്രായേൽ ജനത്തിന് ദിവസം ആരംഭിച്ചിരുന്നത് സന്ധ്യയ്ക്കാണ്. അതു പിറ്റേദിവസം സന്ധ്യാകുമ്പോൾ അവസാനിച്ച് അടുത്ത ദിവസം ആരംഭിക്കുകയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഈ ദൈവജനത്തിന്റെ ഒരു ആഴ്ചവട്ടമാണ് ഈ വിവരണത്തിൽ വിവക്ഷിക്കുന്നത് എന്നു കാണാം. ഏഴാം ദിവസം ശാബത്താണ്. അന്ന് എല്ലാവരും വിശ്രമിക്കണം. സ്രഷ്‌ടാവുപോലും വിശ്രമിച്ചു എന്നു പറഞ്ഞാൽ ശാബത്താചരണം മനുഷ്യനു സ്വീകാര്യമാകും. വിശദാംശങ്ങൾ പരിശോധി ച്ചാൽ ഒരാഴ്ച‌യ്ക്കുള്ളിൽ ഒതുക്കി നിർത്തിയിരിക്കുന്ന ഈ സ്യഷ്‌ടി വിവരണം പൂരോ ഹിതപാരമ്പര്യത്തിൻ്റെ സംഭാവനയാണെന്നു വ്യക്തമാകും. ശാബത്താചരണം ഊന്നിപ്പ റയുന്നത് പുരോഹിതപാരമ്പര്യമാണ്. ആഴ്‌ചവട്ടത്തിലെ ഓരോ ദിവസവും സൃഷ്ടപ്രപ ഞ്ചത്തിലെ ഒന്നോ അതിലധികമോ സൃഷ്‌ടികളെ ഓർത്ത് മനുഷ്യൻ ദൈവത്തെ സ്‌തുതി ക്കുക എന്നതാണ് ഈ സ്യഷ്‌ടിവിവരണത്തിൻ്റെ ഉദ്ദേശ്യം. ദൈവജനത്തിൻ്റെ സ്തുതിപ്പു കളും, നന്ദിപ്രകടനങ്ങളും, ധ്യാനസല്ലാപങ്ങളും, പരിദേവനങ്ങളും, പ്രാർത്ഥനകളും മറ്റും അടങ്ങുന്ന സങ്കീർത്തനങ്ങളിൽ ചിലതെല്ലാം ദൈവത്തിൻ്റെ സൃഷ്‌ടിവൈഭവത്തെ വാഴ്ത്തു ന്നതു കാണാം. പ്രത്യേകമായി 104-ാം (ലത്തീൻ വുൾഗാത്തായിൽ 103) സങ്കീർത്തനം കാണുക. അതിൽ ഉടനീളം സൃഷ്‌ടികളുടെ വൈവിധ്യം എടുത്തുകാട്ടി സ്രഷ്ട‌ാവിനെ സ്തുതിക്കുന്നു. നമ്മൾ വിശകലനം ചെയ്‌തുകൊണ്ടിരിക്കുന്ന സൃഷ്‌ടിവിവരണം അന്തിമ രൂപം പ്രാപിക്കുന്നതിനു മുമ്പുതന്നെ സങ്കീർത്തനങ്ങൾ ഇസ്രായേൽ ജനത്തിൻ്റെ ആരാധ നാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു എന്ന കാര്യവും ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. അതു കൊണ്ട് ഈ സൃഷ്ട്‌ടിവിവരണത്തിൻ്റെ മേലപറഞ്ഞ ഉദ്ദേശ്യം അനുമാനിക്കാൻ കഴിയുന്നു. വിശദാംശങ്ങളിലേക്കു കടന്നാൽ പല പ്രത്യേകതകളും പിന്നെയും കാണുവാൻ കഴിയും.

ആദ്യം തന്നെ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക

1. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ സ്രഷ്‌ടാവായ ഏക ദൈവം സ്ഥിതി ചെയ്തിരുന്നു.

2. സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിലെല്ലാം നന്മ അന്തർഭവിച്ചിരിക്കുന്നു. കാരണം സൃഷ്ടിശ ക്തിയുള്ള ദൈവവചനത്തിൽനിന്നാണ് അവ രൂപം പ്രാപിച്ചത്. “താൻ സൃഷ്ട‌ിച്ച തെല്ലാം വളരെ നന്നായിരിക്കുന്നു എന്നു ദൈവം കണ്ടു” (ഉൽപത്തി 1:31) എന്നു നമ്മൾ വായിക്കുന്നുണ്ടല്ലോ.

3. ആറു ദിവസം അദ്ധ്വാനിച്ചശേഷം ഏഴാം ദിവസം വിശ്രമിക്കുന്നത് ഉചിതമാണെന്നു സൂചിപ്പിക്കുന്നു. ദൈവം വിശ്രിക്കുന്നതായി ഭാവനയിൽ കണ്ട് ആ വിശ്രമത്തിന്റെ പശ്ചാത്തലത്തിൽ ശാബത്താചരണത്തിൻ്റെ സാംഗത്യവും അതിൻ്റെ പവിത്രതയും എടുത്തുകാട്ടാനാണ് വിശുദ്ധഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നു കാണാം.

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സ്യഷ്‌ടിച്ചു”(ഉൽപത്തി 1:1)

ഈ സൃഷ്ടിവിവരണത്തിൻ്റെ മുഴുവൻ ശീർഷകം അഥവ തലവാചകം ആണ് ഈ വാക്യം എന്നു പറയാം. നല്ലൊരു തലവാചകത്തിൽ അതിനു താഴെ കൊടുത്തിരിക്കുന്ന വിശദാംശങ്ങളുടെ സംഗ്രഹം ഉണ്ടായിരിക്കും. പ്രവൃത്തി ചെയ്യുന്ന വ്യക്തി, പ്രവൃത്തി, പ്രവൃത്തിയുടെ ഫലം എന്നീ കാര്യങ്ങൾ അടങ്ങുന്ന ഈ തലവാചകം നമ്മുടെ ചർച്ചാവി ഷയമായ സൃഷ്ടിവിവരണത്തെ മുഴുവൻ ഉൾക്കൊള്ളുന്നു. വിശുദ്ധഗ്രന്ഥകർത്താ വുൾപ്പെടെ എല്ലാ മനുഷ്യരും നോക്കിക്കണ്ടിട്ടുള്ളതും, ഇന്നും മനുഷ്യർ നോക്കിക്കാണു ന്നതും, മനോഹാരിതയും, അത്ഭുതപ്രതിഭാസങ്ങളും ഉൾക്കൊള്ളുന്നതുമായ ആകാശവും ഭൂമിയും ദൈവം ഇല്ലായ്‌മയിൽ നിന്നു സൃഷ്ട‌ിച്ചു എന്ന വിശ്വാസസത്യമാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. “ആദിയിൽ” എന്നു പറയുമ്പോൾ എന്താണ് അർത്ഥമാക്കേ ണ്ടത്? ഇക്കാണുന്ന പ്രപഞ്ചം ഉണ്ടാക്കപ്പെട്ട ആദ്യനാഴിക എന്നേ ഇതിനർത്ഥമുള്ളൂ. പ്രപഞ്ചം പദാർത്ഥനിർമ്മിതമാണ്. പദാർത്ഥത്തോടു ബന്ധപ്പെടുത്തിയേ ആദിയും, അന്ത്യവും, അളവും ചലനവുമെല്ലാം സങ്കല്പ്‌പിക്കാൻ സാധിക്കുകയുള്ളു. ദൈവം അരു പിയും, ആദിയും അന്ത്യവും ഇല്ലാത്തവനുമാണ്. സൃഷ്ടപ്രപഞ്ചത്തിൻ്റെ ആദിക്കുമുമ്പേ അവിടുന്ന് അനാദിയായി സ്ഥിതിചെയ്‌തിരുന്നു എന്നു സങ്കല്‌പിച്ചുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥകാരൻ എഴുതുന്നത്. ഈ സൃഷ്‌ടിവിവരണത്തിൻ്റെ മൂലഭാഷയായ ഹീബ്രുവിൽ സ്യഷ്‌ടാവിനെ കാണിക്കാൻ “എലൊഹിം” എന്ന വാക്കാണ് ഉപയോഗിക്കുന്നത്. “എലോഹിം” എന്ന പദത്തിൻ്റെ അർത്ഥം “ദൈവം” എന്നാണ്. പുരാതനമദ്ധ്യപൂർവ്വപ്ര ദേശത്ത് ഓരോ ജനപദവും തങ്ങളുടെ ദൈവത്തിന് പ്രത്യേകം പേരു നല്‌കിയാണ് ആരാ ധിച്ചിരുന്നത്. ഇസ്രായേൽജനം തങ്ങളുടെ ഏകദൈവത്തിനു നല്‌കിയിരുന്ന പേര് “യാഹ്‌വേ” എന്നാണ് (ഇത് “യഹോവ” എന്ന തെറ്റായ രൂപത്തിൽ ഇന്നു പ്രചരിക്കുന്നു). ഈ സൃഷ്ട‌ിവിവരണത്തിൽ “യാഹ്‌വേ” എന്ന സംജ്ഞാനാമം ബോധപൂർവ്വം ഒഴിവാക്കി “ദൈവം” എന്ന സാമാന്യനാമം ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. പ്രകൃതിശക്തിക ളെയും, അനേകം ദേവിദേവന്മാരുടെ ബിംബങ്ങളെയും ആരാധിക്കുകയും വിചിത്രമായ പല സൃഷ്ട‌ിക്കഥകളിലും വിശ്വസിക്കുകയും ചെയ്‌തിരുന്ന മറ്റു ജനപദങ്ങൾക്ക് ഇസ്രാ യേൽക്കാരുടെ ഏകദൈവവിശ്വാസവും അതിൽ അധിഷ്‌ഠിതമായ പ്രപഞ്ചസൃഷ്ടിയെക്കു റിച്ചുള്ള ദൈവശാസ്ത്രവും വ്യക്തമായി നല്‌കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലു ള്ളത് എന്നു വിശ്വസിക്കാം. എല്ലാ ജനപദങ്ങളും പൊതുവായി ഉപയോഗിച്ചിരുന്ന “ദൈവം” എന്ന സാമാന്യനാമം ഉപയോഗിച്ചുള്ള സൃഷ്‌ടിവിവരണം മറ്റു ജനപദങ്ങൾക്കും സ്വീകാ ര്യമാകും എന്ന വിശ്വാസത്തോടുകൂടി ഇസ്രായേൽ ജനത്തിൻ്റെ പുരോഹിതന്മാർ ഒരു സാർവ്വത്രിക ദൈവശാസ്ത്രപാഠമായി ആവിഷ്ക്കരിച്ചു എന്ന് അനുമാനിക്കാൻ സാധിക്കും.

ഈ സ്യഷ്‌ടിവിവരണത്തിൽ “ആകാശം” എന്നു പറഞ്ഞിരിക്കുന്നത് നമ്മൾ മേല്പോട്ടു നോക്കുമ്പോൾ കാണുന്ന നിലവിഹായസ്സിനെ ഉദ്ദേശിച്ചാണ്. ദൈവത്തിന്റെ പ്രത്യേക വാസസ്ഥലമായി നമ്മൾ കരുതുന്ന “സ്വർഗ്ഗം” എന്ന ആശയം ഇവിടെ ഈ പദ ത്തിനില്ല.

“ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു” (ഉല്പത്തി 1:2)

വിശുദ്ധഗ്രന്ഥകാരൻ മൂലഭാഷയായ ഹീബ്രുവിൽ എഴുതിയിരിക്കുന്ന വാക്കുകളുടെ തർജ്ജമയല്ല “രൂപരഹിതവും ശൂന്യവും” എന്നുള്ളത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വാക്കുൾ പരിഭാഷയ്ക്കു വഴങ്ങുന്നവയല്ല. “തോഹൂവാബോഹു” എന്ന ഈ രണ്ടു ഹീബ്രുവാക്കു കൾ വാസ്തവത്തിൽ വായനക്കാരുടെയും ശ്രോതാക്കളുടെയും ഭാവനയെ ലക്ഷ്യമാക്കി ഉപയോഗിച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങളുടെ ഉച്ചാരണം മാത്രമാണ്. ആശയങ്ങൾ അവത രിപ്പിക്കാൻ പറ്റിയ വാക്കുകൾ കിട്ടാതെ വരുമ്പോൾ നമ്മളൊക്കെ ചില അക്ഷരങ്ങൾ ചേർത്ത് വാക്കുകളുടെ രൂപത്തിൽ ഉച്ചരിക്കാറുണ്ടല്ലോ. മദ്ധ്യതിരുവിതാംകൂറിലെ സംസാ രഭാഷയിൽ “കണാകുണാ”, “മാടയാ, കോടയാ” എന്നൊക്കെ പറയുന്നത് കേൾവിക്കാ രുടെ ഭാവനയെ ലക്ഷ്യം വച്ചാണ്. പറയുന്നയാൾ ഈ അധര വ്യായാമംകൊണ്ട് എന്താ ണുദ്ദേശിക്കുന്നതെന്ന് കേൾവിക്കാർ സാഹചര്യത്തിൽ നിന്നു ഗ്രഹിച്ചുകൊള്ളും. ഭാഷ യിൽ ഉപയോഗിക്കുന്ന വാക്കുകൾകൊണ്ടുമാത്രം പ്രകടിപ്പിക്കാൻ സാധിക്കാത്ത ആശയ ങ്ങൾ നമ്മുടെ ബൗദ്ധികമണ്‌ഡലത്തിൽ തിങ്ങിവിങ്ങുന്ന അനുഭവങ്ങൾ ഉണ്ടാകാറില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ ചില ശബ്‌ദങ്ങൾ പുറപ്പെടുവിക്കാനേ നമുക്കു കഴിയുക യുള്ളൂ. ഇങ്ങനെയുള്ള ശബ്ദം പുറപ്പെടുവിക്കലാണ് “തോഹു വാബോഹു” എന്നു പറ യുമ്പോൾ വിശുദ്ധഗ്രന്ഥകാരൻ നടത്തുന്നത്. “തോഹു വാബോഹു” എന്നതിൻ്റെ പരി ഭാഷ തോഹൂ വാബോഹു” എന്നുതന്നെയാണ് എന്നു പറയുന്നതായിരിക്കും ശരി. പാശ്ചാ ത്യഭാഷകളിൽ ഇന്നു കാണുന്ന പരിഭാഷയെ ആശ്രയിച്ചാണ് “രൂപരഹിതവും ശൂന്യവുവും, “ആകൃതിയില്ലാത്തതും ശൂന്യവും”, “ശുദ്ധശൂന്യം” തുടങ്ങിയ പരിഭാഷകൾ മലയാളത്തിൽ നിലവിൽവന്നിട്ടുള്ളത് ഹീബ്രുവിനു സമാനമായ സുറിയാനിഭാഷയിലെ “പ്ശീത്താ” വിവർത്തനത്തിൽ ഹീബ്രുവിലെ പദപ്രയോഗങ്ങൾതന്നെ “തോഹ് ഉബോഹ്” എന്ന രൂപ ത്തിലാക്കി എഴുതിയിരിക്കുന്നു എന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്.

വിശുദ്ധ ഗ്രന്ഥകർത്താവ് ഉദ്ദേശിക്കുന്ന അർത്ഥം

“രൂപരഹിതവും ശൂന്യവും” എന്ന പരിഭാഷ മൂലഗ്രന്ഥകാരൻ്റെ മനസ്സിലുള്ള ആശ യത്തോട് നീതി ചെയ്യുന്നില്ല എന്ന് വിശദപരിശോധനയിൽ കാണാൻ കഴിയും. “ശൂന്യം” എന്നു പറഞ്ഞാൽ “ഒഴിഞ്ഞുകിടക്കുന്നത്” “യാതൊന്നുംകൊണ്ടും നിറഞ്ഞിട്ടില്ലാത്തത് എന്നെല്ലാമാണല്ലോ അർത്ഥം. ഭൂമുഖത്തെങ്ങും മാനംമുട്ടെ വെള്ളമുണ്ടായിരുന്നു എന്ന സങ്കല്പമാണ് പിന്നീടുള്ള ഏതാനും വാക്യങ്ങളിൽ നമ്മൾ കാണുന്നത് ഈ സാഹചര്യ ത്തിൽ ഭൂമി ശൂന്യമായിരുന്നു എന്നു പരിഭാഷപ്പെടുത്തിയാൽ എങ്ങനെ ശരിയാകും? വിശു ദ്ധഗ്രന്ഥകാരൻ ഉദ്ദേശിച്ചിരിക്കുന്നത് ഇതല്ല.

അതിമനോഹരമായ ഈ പ്രപഞ്ചത്തിലെ വിസ്‌മയകരങ്ങളായ ക്രമീകരണങ്ങളെയും, ആകാശത്തിന്റെ അനന്തനീലിമയെയും, ഭൂമുഖത്തുള്ള ഹരിതഭംഗിയെയും, അഗാധവി സ‌തമായ ആഴിപ്പരപ്പിനെയും, നദീജലത്തിൻ്റെ നിരന്തരപ്രവാഹത്തെയും, ജന്തുലോക ത്തിന്റെ വൈവിധ്യത്തെയും, മനുഷ്യൻ്റെ ധിഷണപാടവത്തെയും അത്ഭുതസ്‌തബ്ധനായി നോക്കിക്കാണുന്ന വിശുദ്ധഗ്രന്ഥ കർത്താവ് തൻ്റെ വികാരവിചാരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഈ സൃഷ്ട‌പ്രപഞ്ചത്തിൻ്റെ ഉത്ഭവകഥയുടെ യഥാർത്ഥ മായ നാളാഗമക്കുറിപ്പ് എഴുതുകയല്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യം. വിശ്വശില്‌പിയുടെ ശില്പ കർമ്മത്തെ ആറു സാധാരണ ദിവസങ്ങളിലായി വിഭജിച്ചു വർണ്ണിച്ച് അനുവാചകരെ നന്ദിയും സ്തു‌തിയും നിറഞ്ഞ ആരാധനയുടെ വികാരങ്ങൾകൊണ്ടു നിറയ്ക്കുകയാണ് വിശുദ്ധഗ്രന്ഥകാരൻ്റെ ഉദ്ദേശ്യം. ഈ ഉദ്ദേശ്യസാധ്യത്തിനായി അദ്ദേഹം ചെയ്യുന്നത് മേല്പ റഞ്ഞ മനോഹാരിതയോ, ക്രമീകരണമോ, പ്രകാശം പോലുമോ ഇല്ലാത്തതും ഭയജനക വുമായ ഒരു സങ്കല്പ‌ം അനുവാചകരുടെ ഭാവനയിൽ ആദ്യമേതന്നെ ഉളവാക്കുകയാണ്. നമ്മൾ ജീവിക്കുന്ന പദാർത്ഥ നിർമ്മിതമായ ലോകത്തിൽ നല്ലതെന്നു കരുതുന്ന യാതൊന്നും ഇല്ലാത്തതും പ്രളയജലവും, കൊടുങ്കാറ്റും, കൂരിരുട്ടും തേർവാഴ്ച നടത്തു ന്നതുമായ ഒരു ഭീകരാവസ്ഥ നമ്മൾ ഭാവനയിൽ കാണുകയാണെങ്കിൽ അതെത്ര ഭയാന കമായിരിക്കും! ഇതുപോലൊരു ഭാവന നമ്മിൽ ഉളവാക്കാനാണ് “തോഹൂ വാ ബോഹൂ” എന്ന പദപ്രയോഗംകൊണ്ട് വിശുദ്ധഗ്രന്ഥകർത്താവ് ഉദ്ദേശിക്കുന്നത്. ഇങ്ങനെയൊരു ഭീക രാവസ്ഥയുടെ യഥാർത്ഥമായ അനുഭവം മനുഷ്യമക്കൾക്ക് ആർക്കും ഉണ്ടായിട്ടില്ല. ഇപ കാരമുള്ള ഒരവസ്ഥ ഭാവനയിൽ കൊണ്ടു വന്നശേഷം പ്രപഞ്ചത്തിൻ്റെ ക്രമീകരണത്തി ലേക്കും മനോഹാരിതയിലേക്കും കണ്ണോടിച്ചാൽ ഉണ്ടാകുന്ന വികാരം തീവ്രമായിരിക്കും എന്നതിനു സംശമില്ല. ഈ തീവ്രവികാരം ഉല്‌പാദിപ്പിക്കുകയാണ് വിശുദ്ധഗ്രന്ഥകാരന്റെ ലക്ഷ്യം. ബി.സി. രണ്ടായിരത്തിനും നാനൂറിനും ഇടയ്ക്കുള്ള കാലഘട്ടത്തിൽ പൂർവ്വപി താവായ അബ്രാഹത്തിൻ്റെ സന്തതിപരമ്പര സൃഷ്‌ടപ്രപഞ്ചത്തെ വീക്ഷിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന വികാരവിചാരങ്ങൾ അവരുടെ പുരോഹിതന്മാർ ചിട്ടപ്പെടുത്തി കൈമാറിയ താണ് വിശുദ്ധഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിരിക്കുന്നത്. മേല്‌പറഞ്ഞ കാര്യങ്ങൾ കണ ക്കിലെടുക്കുമ്പോഴാണ്. പരിഭാഷയ്ക്കു വഴങ്ങാത്ത “തോഹു വാബോഹു” എന്ന പദപ്ര യോഗത്തിന്റെ സാംഗത്യം നമുക്കു മനസ്സിലാവുക.

സൃഷ്ടികർമ്മത്തിന്റെ ദിവസങ്ങൾ

ദൈവത്തിന്റെ സൃഷ്ടികർമ്മത്തിലൂടെ പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിജാലങ്ങളും ഇനം തിരിഞ്ഞ് ആറു ദിവസം കൊണ്ട് ആവിർഭവിക്കുന്ന വിവരണമാണ് മേലുദ്ധരിച്ച 3-ാം വാക്യം മുതൽ 31-ാം വാക്യം വരെ ഉൽപത്തിപ്പുസ്‌തകത്തിൻ്റെ ഒന്നാം അദ്ധ്യായ ത്തിൽ കാണുന്നത്. അഖില പ്രപഞ്ചത്തെയും സൃഷിടിക്കാൻ ദൈവത്തിന് ഒരു നിമിഷം തന്നെ ആവശ്യമില്ല. പിന്നെ എന്തുകൊണ്ടാണ് ഇനം തിരിച്ചുള്ള സ്യഷ്ട‌ികർമ്മ ത്തിനുവേണ്ടി ഓരോ ദിവസം വീതം മാറ്റി വച്ചിരിക്കുന്നത് ആഴ്‌ചയിലെ ആറു പ്രവൃത്തി ദിവസങ്ങളിലും മനുഷ്യൻ കർമ്മനിരതനായിരിക്കണം എന്ന സന്ദേശമല്ലേ ഇവിടെ ലഭി ക്കുന്നത്? (സ്രഷ്ട‌ാവിനെത്തന്നെ ഇവിടെ മനുഷ്യനു മാത്യകയായി നല്‌കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ദിവസങ്ങൾ ഇരുപത്തിനാലു മണിക്കുറുള്ള ദിവസങ്ങൾ തന്നെയാണ്. “സന്ധ്യയായി, പ്രഭാതമായി” എന്നു പറഞ്ഞുകൊണ്ടാണ് ഓരോ ദിവസത്തെയും വേർതി രിച്ചു കാണിക്കുന്നത്. “സന്ധ്യ” രാത്രിയുടെ പ്രാരംഭവും, “പ്രഭാതം” പകലിന്റെ പ്രാരംഭവുമാണല്ലോ. ഇങ്ങനെ ഒരു രാവും ഒരു പകലും ചേർന്നുണ്ടാകുന്ന ഒരു ദിനത്തിന് ഇന്നു നമ്മൾ ഇരുപത്തിനാലു മണിക്കൂറുകൾ കണക്കാക്കുന്നു.

പുരാതന ഇസ്രായേൽക്കാർക്ക് ദിവസം സന്ധ്യയ്ക്കാണ് ആരംഭിച്ചിരുന്നത്. “സന്ധ്യ’ മുതൽ ദിവസം കണക്കാക്കുന്ന രീതി അവർ അവലംബിച്ചത് എന്തുകൊണ്ട് ആയിരിക്കാം? സൂര്യനെക്കാൾ ചന്ദ്രനെ ആശ്രയിച്ച് ദിവസങ്ങളും മാസങ്ങളും കണക്കാക്കുന്ന രീതിയാ യിരുന്നു പുരാതന മദ്ധ്യപൂർവ്വദേശത്തു പ്രബലമായിരുന്നത് എന്ന കാര്യം ഇവിടെ ഓർമ്മി ക്കണം. ചന്ദ്രന്റെ ഒരു പ്രാവശ്യത്തെ വ്യദ്ധിക്ഷയങ്ങൾക്ക് – അതായത്, ഒരു കറുത്തവാവ് (അമാവാസി) മുതൽ അടുത്ത കറുത്ത വാവുവരെയോ, ഒരു വെളുത്തവാവ്) (പൗർണ്ണമി) മുതൽ അടുത്ത വെളുത്തവാവുവരെയോ – വേണ്ടിവരുന്ന ഇരുപത്തെട്ടു ദിവസങ്ങളെ യാണ് ഒരു മാസമായി കണക്കാക്കിയിരുന്നത്. ഇങ്ങനെയുള്ള ചന്ദ്രമാസത്തിലെ ഓരോ ദിവസവും ചന്ദ്രനെ ആശ്രയിച്ചു പരിഗണിച്ചിരുന്നതിനാൽ ആയിരിക്കാം ദിവസം സന്ധ്യയ്ക്കു സമാരംഭിക്കുന്നതായി കണക്കാക്കിയത്. വെളുത്തവാവിൻ നാളിൽ സന്ധ്യ യോടുകൂടി ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രൻ്റെ പ്രകാശമുള്ള രാവിനെ ആദ്യവും പ്രഭാതം മുതൽ സന്ധ്യവരെ സൂര്യൻ്റെ പ്രകാശമുള്ള പകലിനെ രണ്ടാമതും പരിഗണിച്ചുകൊണ്ട് ദിവസം എണ്ണിയിരുന്നതിനാലായിരിക്കാം സന്ധ്യയ്ക്കു ദിവസം ആരംഭിക്കുന്നതായി പുരാതന മദ്ധ്യ പൂർവ്വദേശിയർ കരുതിയത്.

ക്രമീകൃത വിവരണം

ക്രമീകൃതമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ സൃഷ‌ിവിവരണത്തിലൂടെ വിശുദ്ധ ഗ്രന്ഥകാരന്റെ്റെ ചിന്താഗതി കുറെയൊക്കെ അനുമാനിക്കാൻ നമുക്കു സാധിക്കുന്നു. ആറു ദിവസം നീളുന്ന സൃഷ്‌ടികർമ്മവും ഏഴാം ദിവസത്തെ വിശ്രമവുമാണല്ലൊ. ഇവിടെ ദൈവത്തിൻ്റെ പ്രവർത്തനമായി വിശുദ്ധഗ്രന്ഥകാരൻ കാണുന്നത്. സ്യഷ്‌ടികർമ്മ ത്തിൽത്തന്നെ രണ്ടു ഘട്ടങ്ങൾ ദർശിക്കുന്നു. ഒന്നാം ഘട്ടത്തിൽ വേർതിരിക്കലിൻ്യും, രണ്ടാം ഘട്ടത്തിൽ അലങ്കരിക്കലിൻ്റെയും പ്രവർത്തനങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിന് ആദ്യത്തെ മൂന്നു ദിവസവും, രണ്ടാം ഘട്ടത്തിന് പിന്നീടുള്ള മൂന്നുദിവസവുമാണു കൊടുത്തിരിക്കുന്നത്. ഇതിനും പുറമെ ഒന്നാം ദിവസത്തെ വേർതിരിക്കലിനെ നാലാം ദിവസത്തെ അലങ്കരിക്കലിനോടും, രണ്ടാം ദിവസത്തെ വേർതരിക്കലിനെ അഞ്ചാം ദിവസത്തെ അലങ്കരിക്കലിനോടും മൂന്നാം ദിവസത്തെ വേർതിരിക്കലിനെ ആറാം ദിവ സത്തെ അലങ്കരിക്കലിനോടും യുക്തിപൂർവ്വം ബന്ധപ്പെടുത്തി കാണാൻ കഴിയുന്ന രീതി യിലാണ് വിവരണത്തിൻ്റെ ഘടനയും ക്രമീകരണവും താഴെ വരച്ചിരിക്കുന്ന കളങ്ങളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പരിശോധിച്ചാൽ ഇതു ബോധ്യപ്പെടാതിരിക്കില്ല.

മുകളിൽ കാണിച്ചിരിക്കുന്ന ക്രമീകരണത്തിലെ പൊരുത്തം മനസ്സിലാക്കാൻ വലിയ വിഷമമില്ല. ഒന്നാം ദിവസം സൃഷ്ട‌ിക്കപ്പെടുന്ന വെളിച്ചവും, ആകാശത്തിൽ നാലാം ദിവസം സൃഷ്ടിക്കപ്പെടുന്ന പ്രകാശഗോളങ്ങളും തമ്മിൽ പൊരുത്തമുണ്ട്. ആദ്യദിവസം സൃഷ്‌ടി ക്കപ്പെടുന്ന പ്രകാശത്തിൻ്റെ സംവാഹകർ ആകാനാണ് ഈ ആകാശഗോളങ്ങൾ അലങ്കാര പ്രവൃത്തിയുടെ ആദ്യദിവസം (സൃഷ്‌ടിയുടെ 4-ാം ദിവസം) സൃഷ്ട‌ിക്കപ്പെട്ടതെന്നു പറയാം. ആ പ്രകാശം സംവഹിച്ചു പ്രസരിപ്പിച്ച് അവ ആകാശത്തെ ദീപാലംകൃതമാക്കുന്നു.

രണ്ടാം ദിവസത്തെ വേർതിരിക്കൽ പ്രവൃത്തിയിൽ ചെയ്യുന്നത് പ്രളയ ജലത്തെ രണ്ടായി പകുത്തു മാറ്റലാണ്. ആകാശത്തട്ടുണ്ടാക്കി പ്രളയ ജലത്തിൻ്റെ ഒരു ഭാഗം ആകാ ശത്തട്ടിന്റെ മുകളിൽ സംഭരിച്ചു എന്നു പറഞ്ഞിരിക്കുന്നു. ഇതിൻ്റെ അർത്ഥം എന്താണ്? വിശാലമായ നീലാകാശം ഭൂമിയുടെ മേൽക്കൂര ആണെന്ന ധാരണയാണ് പുരാതന മനു ഷ്യർക്കുണ്ടായിരുന്നത്. ബൃഹത്തും ബലവത്തുമായ ഈ മേൽക്കുരയുടെ മുകൾപ്പരപ്പി കടലുപോലെ വിശാലമായ ജലസംഭരണിയാണെന്നും, ഈ മേൽത്തട്ടിലെ ഭദ്രമായി അട ച്ചിരിക്കുന്ന ജാലകങ്ങൾ തുറക്കുമ്പോഴാണ് തോരാത്ത പേമാരി പെയ്യുന്നതെന്നും പുരാ തന മനുഷ്യർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രളയജലം വേർതിരിച്ച് രണ്ടു ഭാഗത്തു ആക്കിയകാര്യം പറഞ്ഞിരിക്കുന്നത്. ഇങ്ങനെ വേർതിരിച്ച് ആകാശത്തട്ടിനു മുകളിലാക്കിയ ജലം നേരത്തെ സ്ഥിതിചെയ്‌തിരുന്ന സ്ഥലമാണ് ഇപ്പോൾ ഭൂമിക്കും ആകാശത്തട്ടിനും ഇടയ്ക്കുള്ള അന്തരീക്ഷം എന്നാണുകരുതപ്പെട്ടിരു ന്നത്. രണ്ടാം ദിവസത്തെ ഈ വേർതിരിക്കൽ പ്രവൃത്തിയോടു പൊരുത്തപ്പെടുന്നതാണ് രണ്ടാമത്തെ അലങ്കരിക്കൽ. ഇത് സ്യഷ്‌ടിയുടെ അഞ്ചാംദിവസം നടക്കുന്നതായി സങ്ക ല്പിക്കുന്നു. ജലജീവികൾ താഴെയുള്ള ജലത്തിന് അലങ്കാരമായി സൃഷ്‌ടിക്കപ്പെടുമ്പോൾ അന്തരീക്ഷത്തിന് അലങ്കാരമായി വിവിധ തരത്തിലുള്ള പറവകൾ സ്യഷ്‌ടിക്കപ്പെടുന്നു.

മൂന്നാം ദിവസത്തെ വേർതിരിക്കൽ പ്രവൃത്തി താഴെയുള്ള ജലത്തിൽനിന്നു കുറെ ഭാഗം ഒഴുക്കിമാറ്റി കരപ്രദേശങ്ങൾ പ്രത്യക്ഷപ്പെടുത്തലാണ്. കരയിൽ നിന്ന് വിവിധതര ത്തിലുള്ള ചെടികളും വൃക്ഷങ്ങളും മുളപ്പിക്കുന്നു. മൂന്നാം ദിവസത്തെ വേർതിരിക്കൽ പ്രക്രിയയോടു പൊരുത്തപ്പെടുന്ന മൂന്നാമത്തെ അലങ്കരിക്കൽ സൃഷ്‌ടിയുടെ ആറാം ദിവസം സംഭവിക്കുന്നു. കരയ്ക്ക് അലങ്കാരമായി മൃഗങ്ങളും മനുഷ്യരും സ്യഷ്ടിക്കപ്പെ ടുന്നു. ഭൂമിയിൽനിന്നു മൂന്നാം ദിവസം മുളപ്പിച്ച സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം പക്ഷി മൃഗാദികൾക്കും മനുഷ്യർക്കും ഭക്ഷണം പ്രദാനം ചെയ്യാൻ നിയോഗിക്കപ്പെട്ടവയാണെന്ന് ദൈവം പ്രഖ്യാപിക്കുന്നു.

പ്രപഞ്ചത്തിലെ വിവിധഘടകങ്ങളുടെ പരസ്‌പരബന്ധവും പൊരുത്തവും അതിമ നോഹരമായി ഈ സൃഷ്ടിവിവരണത്തിൽ അവതരിപ്പിച്ചിരിക്കുന്നതു കാണാം. ഇന്നത്തെ പരിസ്ഥിതി സംരക്ഷണവാദത്തിന് (Ecology) ഈ സൃഷ്‌ടിവിവരണം ആവേശം പകരു ന്നുണ്ട് എന്നതിനു സംശയമില്ല.

മനുഷ്യൻ എന്ന ഉൽക്കൃഷ്‌ടസൃഷ്‌ടി

അവസാനമായി സൃഷ്ടിക്കപ്പെടുന്നത് മനുഷ്യനാണ്. മനുഷ്യനെ സൃഷ്ട‌ിക്കുന്ന തിനു മുമ്പ് ദൈവം ഒരു ആലോചന നടത്തുന്നതായി നാം വായിക്കുന്നു. “നമുക്ക് നമ്മുടെ ഛായയിൽ നമ്മുടെ സാദൃശ്യമനുസരിച്ച് മനുഷ്യനെ സൃഷ്‌ടിക്കാം” എന്ന് ദൈവം അരു ളിച്ചെയ്യുന്നു (ഉൽപത്തി 1:26). ഈ വാക്യത്തിലെ “നമുക്ക്” എന്നതിൽ അന്തർലീനമായി രിക്കുന്ന “നമ്മൾ” എന്ന ബഹുവചനരൂപം എന്ത് അർത്ഥമാക്കുന്നുവെന്നും, “ഛായ”, “സാദൃശ്യം” എന്നീ വാക്കുകൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കേ ണ്ടിയിരിക്കുന്നു.

ദൈവത്തിന്റെ ത്രിത്വത്തിൽ വിശ്വസിക്കുന്ന ക്രൈസ്‌തവർ ഈ വാക്യം പരിശുദ്ധ ത്രിത്വത്തിലെ ആളുകൾക്കിടയിലുള്ള ചർച്ചയായി മനസ്സിലാക്കുന്നു. എന്നാൽ ഇസ്രായേൽ ജനത്തിന്റെ പാരമ്പര്യത്തിൽ ദൈവത്തിൻ്റെ ത്രിത്വം അറിയപ്പെട്ടിരുന്നില്ലാത്ത സ്ഥിതിക്ക് “നമ്മൾ” എന്ന ബഹുവചനരൂപം വിശുദ്ധ ഗ്രന്ഥകാരൻ ബോധപൂർവ്വം ഉപയോഗിച്ചപ്പോൾ എന്താണ് മനസ്സിൽ കണ്ടത് എന്നാണ് നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ടത്. പരിശുദ്ധ ത്രിത്വ ത്തിന്റെ രഹസ്യം പഴയ നിയമത്തിൽ വ്യക്തമായി വെളിവാക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ദൈവം വിശുദ്ധ ഗ്രന്ഥകാരൻ്റെ വാക്കുകളിൽ അതു മറച്ചുവച്ചിരുന്നുവെന്നും, പുതിയ നിയമ കാലത്തുമാത്രമാണ് അത് വെളിപ്പെടുത്തപ്പെട്ടത് എന്നുമാണ് ക്രൈസ്‌തവസഭാപി താക്കന്മാരിൽ ചിലർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് പരിശുദ്ധ ത്രിത്വത്തിലെ ആളു കൾ തമ്മിലുള്ള ആലോചനയാണ് “നമുക്ക് നമ്മുടെ ഛായയിൽ നമ്മുടെ സാദൃശ്യമനു സരിച്ച് മനുഷ്യനെ സൃഷ്‌ടിക്കാം” എന്ന വാക്കുകളിൽ കാണുന്നത് എന്നും ക്രൈസ്തവ സഭാപിതാക്കന്മാരിൽ പലരും സമർത്ഥിച്ചു. എന്നാൽ ആധുനിക ബൈബിൾ വ്യാഖ്യാതാ ക്കൾ ഈ വിശദീകരണം അംഗീകരിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥകാരൻ ഒരു പ്രത്യേക മത-സാംസ്‌കാരിക പശ്ചാത്തലത്തിലാണ് “നമ്മൾ” എന്ന ബഹുവചനരൂപം ഉപയോഗിച്ചിരി ക്കുന്നത് എന്നും, ആ പശ്ചാത്തലത്തിൽ തന്നെ അതിനെ വ്യാഖ്യാനിക്കണമെന്നും ആധു നിക ബൈബിൾ വ്യാഖ്യാതാക്കൾ വാദിക്കുന്നു. ഇസ്രായേൽ ജനത്തിന് ദൈവം “രാജാക്കളുടെ രാജാവ്” ആകുന്നു എന്ന ചിന്തയുടെ പശ്ചാത്തലമാണ് അവരുടെ മത-സാം സ്ക്‌കാരിക പശ്ചാത്തലം എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത്. പഴയകാലത്ത് മദ്ധ്യ പൂർവ്വദേശങ്ങളിലെ രാജാക്കന്മാർ തങ്ങളുടെ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥന്മാരും അട ങ്ങുന്ന സദസ്സിൽ വച്ചാണ് വലിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും സുപ്രധാന തീരുമാ നങ്ങൾ എടുക്കുകയും ചെയ്തിരുന്നത്. പദ്ധതിയും തീരുമാനവുമെല്ലാം രാജാവിന്റെ സ്വന്തം ഇഷ്ടപ്രകാരം ഉള്ളതായിരുന്നാൽ തന്നെയും “നമുക്ക് ഇങ്ങനെ ചെയ്യാം” എന്ന ബഹുവ ചനരൂപം ഉപയോഗിച്ച് രാജസദസ്സിലുള്ളവരെക്കൂടി ഉൾപ്പെടുത്തിയാണു സംസാരിച്ചിരു ന്നത്. ദൈവം രാജകീയ സിംഹാസനത്തിൽ എഴുന്നള്ളിയിരിക്കുന്ന ചിത്രീകരണം ഏശയ്യാ പ്രവാചകന്റെ പുസ്‌തകം 6-ാം അദ്ധ്യാത്തിൽ നമ്മൾ കാണുന്നു. പ്രവാചകനു ലഭിച്ച ഒരു ദർശനമാണ് ഇവിടെ വിവരിക്കുന്നത് (ഏശ. 6:1-13). “ആരെയാണു ഞാൻ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക?” എന്നിങ്ങനെ അവിടുന്ന് അരുളിച്ചെയ്‌തു ചോദിക്കു ന്നതായി പ്രവാചകൻ ശ്രവിക്കുന്നു (ഏശ. 6:8). ഇവിടെ ദൈവം “ഞാൻ” എന്ന ഏകവച നവും “നമ്മൾ” എന്ന ബഹുവചനവും ഉപയോഗിച്ചിരിക്കുന്നതായി കാണുന്നുണ്ടല്ലോ. “നമ്മൾ” എന്ന ബഹുവചനരൂപം രാജസദസ്സിൽ രാജാവ് ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രായേൽ ജനത്തിന് അറിയാമായിരുന്നു എന്നതിനുള്ള തെളിവാണിത്. മനുഷ്യനെ സൃഷ്ടി ക്കുന്നതിനു മുമ്പ് ദൈവം ആലോചന നടത്തുന്നതായി വിശുദ്ധ ഗ്രന്ഥകാരൻ പ്രസ്‌താ വിക്കുന്നത് ഈ പശ്ചാത്തലത്തിലാണു മനസ്സിലാക്കേണ്ടത്. ഇവിടെ ദൈവത്തിന്റെ വാക്കു കളിലെ “നമ്മൾ” എന്ന ആശയം ഒരു രാജസദസ്സിൻ്റെ പശ്ചാത്തലത്തിലാണ് വിശുദ്ധ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നതെന്നു വ്യക്തമാകുന്നു. ലോകത്തെ അടക്കിഭരിക്കാനുള്ള മനുഷ്യനെ സൃഷ്ടിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അതുകൊണ്ട് രാജാ ക്കന്മാരുടെ രാജാവായ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് തൻ്റെ രാജസദസ്സിൽ പ്രഖ്യാപിക്കുകയാണ് “നമുക്ക്” നമ്മുടെ ഛായയിൽ നമ്മുടെ സാദൃശ്യമനുസരിച്ച് മനു ഷ്യനെ സൃഷ്ടിക്കാം” എന്ന്. ഇങ്ങനെ നോക്കുമ്പോൾ വിശുദ്ധ ഗ്രന്ഥകാരൻ “നമ്മൾ” എന്ന ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിൻ്റെ ത്രിത്വത്തെ കാണിക്കാ നല്ല എന്നു വ്യക്തമാകുന്നതാണ്.

മനുഷ്യനെ സൃഷ്ടിക്കുന്നത് “നമ്മുടെ ഛായയിൽ. നമ്മുടെ സാദൃശ്യം അനുസരിച്ച് ആണെന്നു ദൈവം പ്രഖ്യാപനം നടത്തുമ്പോൾ എന്താണ് അർത്ഥമാക്കുന്നത് എന്നും വിശദമാക്കേണ്ടതുണ്ട്. ദൈവത്തിൻ്റെ “ഛായയും” “സാദൃശ്യവും” അരൂപിയായ മനുഷ്യാ ത്മാവിനെ സൂചിപ്പിക്കുന്നു എന്നു വാദിച്ചിരുന്നവരുണ്ട്. ചില സഭാ പിതാക്കന്മാരുടെ അഭി പ്രായത്തിൽ അത് വിശുദ്ധീകരണ “വരപ്രസാദത്തെ സൂചിപ്പിക്കുന്നു. പക്ഷെ, മനുഷ്യനി ലുള്ള ഏതെങ്കിലും അം അംശത്തിൽ മാത്രം ദൈവത്തിന്റെ ഛായയും സാദൃശ്യവും ഒതുക്കി നിർത്താനാവില്ലെന്നും മനുഷ്യനെ മുഴുവനായി കണ്ടുകൊണ്ടാണ് വിശുദ്ധ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നതെന്നുമാണ് ആധുനിക ബൈബിൾ വ്യാഖ്യാതാക്കൾ പറയുന്നത്. അതാ യത്, ആത്മശരീരങ്ങളോടു ളോടുകൂടിയ പൂർണ്ണമനുഷ്യനിൽ ബാഹ്യമായിത്തന്നെ ദൈവത്തിൻ്റെ ഛായയും സാദ്യം സാദൃശ്യവും ഉ ഉണ്ട് എന്നർത്ഥം. ഇതു മനസ്സിലാക്കാൻ സൃഷ്‌ടിവിവരണത്തിലെ രാധനാവിഷയമാക്കണം. “ഛായ” (ഹിബു “സെലെം) സാദൃശ്യം പദങ്ങൾ മൂലഗ്രന്ഥകാരൻ പര്യായ പദങ്ങളായിട്ടാണ് ഉപയോ “ദ്‌മൂത്”) എന്ന പദങ്ങ വാക്യങ്ങൾതന്നെ ന്ന പരിശോ (ഹീബ്രു ഗിച്ചിരിക്കുന്നത്. “ഛായ” ‘അഥവാ “പ്രതിച്ഛായ” എന്ന പദത്തിനു ശക്തി കൊടുക്കാനാണ് സാദൃശ്യം” വ اله എന്ന പദം ഉപയോഗിക്കുന്നത്. പിന്നീടുള്ള വാക്യങ്ങളിൽ “ഛായ” എന്ന മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും എന്നുമുള്ള വസ്തുത പ്രത്യേകം ഷപ്പെടുത്താവുന്ന “സെലെ ടെയോ തനിപ്പക അതു തു രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ഥവാ പ്രതിച്ഛായ എന്നു പരിഭാ ശ്രദ്ധിക്കണം. ഛായ അഥവ ലെം” എന്ന ഹീബ്രു വാക്ക് മൂലവസ്ത ലവസ്‌തുവിന്റെയോ വ്യക്തിയു അതുകൊണ്ട് മനുഷ്യൻ പ്പകർപ്പിനെയാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് മനുഷ്യൻ മുഴുവനായിത്തന്നെ ദൈവത്തിൻ്റെ പ്രതിച്ഛായ അഥവാ പ്രതിബിംബം ആണ് എന്ന് ഈ സൃഷ്ടിവിവരണം തറപ്പിച്ചു പറയുന്നു. മനുഷ്യൻ മുഴുവൻ ദൈവത്തിന്റെ പ്രതിച്ഛായയാ ണെന്ന് ഏതർത്ഥത്തിലാണ് പറയുവാൻ സാധിക്കുന്നത്? ദൈവം അദൃശ്യനല്ലേ? മനു ഷ്യൻ ദൃശ്യനുമാണല്ലോ. ഉൽപത്തിപ്പുസ്‌തകത്തിൽ ഇക്കാര്യം പരാമർശിക്കുന്ന ഭാഗം മുഴുവനായി പരിശോധനാ വിഷയമാക്കിയാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.

പറുദീസായിലെ പതനം

“വിലക്കപ്പെട്ട കനി ഭക്ഷിച്ചുകൊണ്ട് ദൈവവുമായുള്ള വിശ്വാസബന്ധം വിച്ഛേദിച്ച് മനുഷ്യൻ അധഃപതിച്ചതിനെ വിശുദ്ധഗ്രന്ഥകർത്താവു പ്രസ്‌താവിക്കുന്നത് ഇങ്ങനെയാണ്. “ആ വൃക്ഷത്തിന്റെ്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാൻ കഴിയൂ മെന്നതിനാൽ അഭികാമ്യവും ആണെന്നുകണ്ട് അവൾ അതു പറിച്ചു തിന്നു. ഭർത്താവിനു കൊടുത്തു. അയാളും ഭക്ഷിച്ചു ഉടനെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്ന രാണെന്ന് അവരറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി” (ഉല്പത്തി 3:6-7).

ഇത് ആദിമദമ്പതികളുടെ പതനകഥ എന്നതിനെക്കാൾ ദൈവത്തിന്റെ തിരഞ്ഞെടു ക്കപ്പെട്ട ജനമായ ഇസ്രായേലിൻ്റെ മുഴുവൻ പതനകഥയായിട്ടാണ് ആധുനികബൈബിൾ പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നത്. ദൈവം നല്‌കിയ കാനാൻ ദേശം (പാലസ്തീനാ ആകുന്ന പറുദീസായിൽ കുടിയേറിപ്പാർത്ത ദൈവജനമായ ഇസ്രായേൽ താൽക്കാലിക സുഖഭോഗങ്ങൾക്കും സന്മാർഗ്ഗനിഷ്ഠമായ വിലക്കുകളിൽനിന്നുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി ഏകസത്യദൈവത്തെ പരിത്യജിച്ച് പലപ്പോഴും ബഹുദൈവാരാധനയിൽ മുഴുകി പ്പോയ ചരിത്രവസ്തുതയാണ് പറുദീസാക്കഥയിലൂടെ പ്രതീകാത്മകമായി ചിത്രീകരിച്ചി രിക്കുന്നത്. ഈ കഥ വ്യാഖ്യാനിച്ച് ശരിയായ അർത്ഥം അനുവാചകർ ഗ്രഹിക്കണമെന്നു കരുതിയായിരിക്കണം വിശുദ്ധ ഗ്രന്ഥകർത്താവ് വ്യാഖ്യാനത്തിനുള്ള അവസരങ്ങൾ ബോധ പൂർവ്വം നല്‌കിയിരിക്കുന്നത്. വിലക്കപ്പെട്ട കനി ഭക്ഷിക്കുന്ന ദിവസം മനുഷ്യൻ മരിക്കും (ഉല്പത്തി 2:17) എന്നു ദൈവം അരുളിച്ചെയ്‌തതായി രേഖപ്പെടുത്തിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥകാരൻ ഏതു തരത്തിലുള്ള മരണമാണു വിവക്ഷിക്കുന്നത് എന്നു വ്യാഖ്യാനിക്കാൻ അവസരം നല്കുന്നു. വിലക്കപ്പെട്ട കനി ഭക്ഷിച്ച മനുഷ്യൻ മുന്നറിയിപ്പനുസരിച്ച് ആ ദിവസം മരിക്കുന്നില്ല. ശാരീരിക മരണമല്ല മുന്നറിയിപ്പിൽ ഉദ്ദേശിച്ചിരുന്നതെന്ന് ഇവിടെ അനുമാനിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം വിലക്കപ്പെട്ട കനി ഭക്ഷിച്ച ദിവസം മനു ഷ്യൻ മരിക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കിയേനെ. യഥാർത്ഥത്തിൽ ഒരു പഴം തിന്ന കഥയല്ല ഇതെന്ന് അനുസ്‌മരിക്കുമ്പോൾ അർത്ഥം എളുപ്പമാകും.

പ്രതീകങ്ങൾ

ഈ പ്രതീകാത്മക കഥയിലെ പ്രധാന പ്രതീകങ്ങളെല്ലാം എന്ത് അർത്ഥമാക്കുന്നു വെന്ന് ഇതിനകം വിശദമായി പ്രസ്‌താവിച്ചുകഴിഞ്ഞല്ലൊ. അവ ചുരുക്കമായി ഇവിടെ അനുസ്മരിക്കാം: “പറുദീസാ” എന്ന പ്രതീകം ദൈവം ഇസ്രായേൽ ജനത്തിനു കൊടുത്ത കാനാൻ ദേശം എന്ന വാഗ്ദത്തഭൂമിയെ സൂചിപ്പിക്കുന്നു. ആദിമനുഷ്യൻ ഏകസത്യദൈ വത്തോടു വിശ്വസ്‌തനായിരിക്കേണ്ട ഇസ്രായേൽക്കാരനെയും അതോടൊപ്പം ഓരോ മനു ഷ്യവ്യക്തിയെയും ദ്യോതിപ്പിക്കുന്ന പ്രതീകമാണ്. ഏകസത്യദൈവാരാധനയ്ക്കു വിരുദ്ധമായ പ്രലോഭനത്തിൽ അകപ്പെടുത്തി പത്തുകല്പ‌നകളിൽ ആദ്യത്തേതും ക്രമേണ മറ്റുള്ളവയും ലംഘിക്കാൻ ഇസ്രായേൽക്കാരനു വഴിവച്ചുകൊടുക്കുന്ന “ഏജന്റ്” ആണു സർപ്പം. ഈ സർപ്പം ബഹുദൈവാരാധനയുടെ പ്രതീകമാണ്. “വിലക്കപ്പെട്ട കനി’ എന്നു പറയുന്നത് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിച്ച സ്വന്തം ഭാഗധേയം നിർണ്ണയിക്കാനും, അവകാശമില്ലാത്തതു കൈവശപ്പെടുത്താനുമുള്ള മനുഷ്യൻ്റെ അഭിവാഞ്ഛയുടെ പ്രതീ കുമാണ്. ഇസ്രായേൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത് ഇതരജനപദങ്ങളുടെ ബഹുദൈവാരാധന സ്വീകരിച്ച് അതോടൊപ്പമുള്ള സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് അധ മവികാരങ്ങളെ തൃപ്ത്‌തിപ്പെടുത്താനുള്ള അഭിവാഞ്ചയാണ് എന്നു മനസ്സിലാക്കണം.

ഇസ്രായേൽക്കാരൻ – മനുഷ്യൻ – ആദിമനുഷ്യൻ

ഈ കഥയിലൂടെ സൂചിപ്പിക്കപ്പെടുന്ന ഇസ്രായേൽക്കാരൻ ഒരു സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നകാര്യം നമ്മൾ അറിഞ്ഞിരി ക്കണം. ഈ വസ്‌തുതയിൽ നിന്ന് മനുഷ്യവംശത്തിൻ്റെ ആദിപിതാവെന്ന സങ്കല്പിക്ക പ്പെടുന്ന വ്യക്തിയുടെ ദൈവവുമായുള്ള ബന്ധം വിലയിരുത്താനുള്ള ശ്രമവും വിശുദ്ധ ഗ്രന്ഥകർത്താവു നടത്തുന്നുണ്ട് എന്നു മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ഇസ്രാ യേൽക്കാരന്റെയോ, ഇസ്രായേൽ ജനത്തിൻ്റെയോ “ട്രാജഡി” ആദിമനുഷ്യൻറെ ട്രാജഡി യായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പടികൂടി കടന്നു ചിന്തിച്ചാൽ, ഓരോ മനുഷ്യനിലും ആദിമനുഷ്യനായ “ആദാം” മറഞ്ഞിരിക്കുന്നു എന്നു കാണാം. പറുദീസായിലെ പരീക്ഷ ണകഥ ഓരോ മനുഷ്യവ്യക്തിയുടെയും പരീക്ഷണകഥയാണ് എന്നുകൂടി ഗ്രഹിക്കണം. ഒന്നുകിൽ ദൈവത്തിനു വിധേയപ്പെടാനുള്ള ആന്തരികാഹ്വാനത്തിനു വഴങ്ങുക, അല്ലെ ങ്കിൽ സ്വന്തം ഭാഗധേയം സ്വയം നിശ്ചയിക്കാനെന്ന നാട്യത്തിൽ ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് തിന്മയിൽ കലാശിക്കുന്ന തന്നിഷ്‌ടം നിർവ്വഹിക്കുക എന്നതാണല്ലോ ഓരോ മനുഷ്യനിലും നടക്കുന്ന പരീക്ഷണം. ഇവിടെ ജയിക്കുന്നവരും പരാജയപ്പെടുന്ന വരും ഉണ്ട്. പരാജയപ്പെടുമ്പോൾ ആദിമനുഷ്യൻ്റെ “ട്രാജഡി” ആവർത്തിക്കപ്പെടുന്നു.

ബൈബിൾ പാഠം 1 ചോദ്യങ്ങൾ
(പൊതുനിർദ്ദേശം നമ്പർ 3, 4 നോക്കുക.)

1.      തോറായിലെ ദൈവനാമങ്ങളും അവയുടെ അർത്ഥ തലങ്ങളും വ്യക്തമാക്കുക?

2.      J.E.P.D. പാരമ്പര്യങ്ങൾ : നോട്ടുകുറിക്കുക.

3.      വി. ഗ്രന്ഥത്തിൽ 1 – 11 അദ്ധ്യായങ്ങളുടെ പ്രസക്തി എന്ത്?

4.      ഉല്പത്തി പുസ്‌തകത്തിലെ പറുദീസ, സർപ്പം, വിലക്കപ്പെട്ട കനി എന്നീ പ്രതിക ങ്ങൾ വിശദീകരിക്കുക.

5.      ഉല്പത്തി പുസ്‌തകത്തിൻ്റെ ആദിമനുഷ്യൻ്റെ പതനകഥ ഇന്നത്തെ മനുഷ്യനുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു?

6.      തോറാ ഗ്രന്ഥങ്ങൾ ഏവ? ഉല്‌പത്തി പുസ്‌തകത്തിലെ ആദ്യ 11 അദ്ധ്യായങ്ങളുടെ ചരിത്ര പ്രസക്തിയും അവയുടെ ദൈവശാസ്ത്രവും വിശദമാക്കുക.

There aren't any posts currently published in this category.