ജോഷ്വാ

ആമുഖം

പഞ്ചഗ്രന്ഥി മുതൽ 2 മക്കബായർ വരെയുള്ള ചരിത്രഗ്രന്ഥങ്ങളിൽ മധ്യസ്ഥാനത്ത് നില്ക്കുന്നു ജോഷ്വായുടെ പുസ്‌തകം. യഹൂദപാരമ്പര്യമനുസരിച്ചുള്ള നിയമഗ്രന്ഥങ്ങൾ (തോറാ), പ്രവാചകഗ്രന്ഥങ്ങൾ (നബിം), ലിഖിതങ്ങൾ (ക്ത്തുബിം) എന്ന വിഭജനത്തിൽ പ്രവാചകഗ്രന്ഥങ്ങളിലെ ആദ്യകാല പ്രവാചകൻമാരിലാണ് ഈ ഗ്രന്ഥം ഉൾപ്പെടുത്തിയി രിക്കുന്നത്. ‘ഈശോ ബർനോസ്. എന്നാണ് ഈ ഗ്രന്ഥത്തിൻ്റെ സുറിയാനി നാമം. ബി. സി. 6-ാം നൂറ്റാണ്ടിൽ രചന പൂർത്തിയായി എന്നാണ് നിഗമനം. നിയമാവർത്തനാത്മക ചരിത്രകാരന്മാരാണ് ഈ ഗ്രന്ഥത്തിന് നിയതരൂപം നൽകിയത് എന്ന് കരുതപ്പെടുന്നു.

ഉള്ളടക്കം

വാഗ്ദാനാട്ടിലേയ്ക്കുള്ള പ്രവേശനം പുറപ്പാടിൻ്റെയും മരുഭൂയാത്രയുടെയും ലക്ഷ്യ മായിരുന്നതിനാൽ ഒരവസാനത്തെയും, കാനാൻ ദേശം കീഴടക്കി സ്ഥിരമാണെന്നു ആക്കി യത് വിവരിക്കുന്നതിനാൽ, ഒരാരംഭത്തെയും ഈ ഗ്രന്ഥം നൽകുന്നു. കാനാൻ ദേശം കീഴടക്കി. 12 ഗോത്രങ്ങൾക്കായി വീതിച്ചു നൽകുക എന്ന ദുഷ്‌കരമായ ദൗത്യം നിർവ്വഹിക്കാൻ മോശയുടെ പിൻഗാമിയായി ജോഷ്വായെ ദൈവം തിരഞ്ഞെടുക്കുന്നതും. ജോഷ്വായുടെ ദൗത്യനിർവ്വഹണവുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ഘടന

1 – 12 വരെ അദ്ധ്യായങ്ങൾ : വാഗ്ദാനനാട് കൈവശമാക്കുന്നു

മോശയിലേല്പ്പിക്കപ്പെട്ടിരുന്ന ദൗത്യം ജോഷ്വായ്ക്ക് നൽകിക്കൊണ്ട്. അത് നിർവ്വഹിക്കാനുള്ള അനുഗ്രഹവും ഉപദേശവും ദൈവം ആരംഭിക്കുന്നു. അതിൽ പ്രകാരം ജോഷ്വാ, സഭാ നിയമഗ്രന്ഥം ഘൽനിച്ച് തദനുസൃതം പ്രവർത്തിക്കണം. ഉടമ്പടി ലംഘനം മൂലം മരുഭൂമിയിൽവച്ച് തൻ്റെ ജനവുമായി വിച്ഛേദിക്കപ്പെട്ടിരുന്ന ബന്ധം പുനഃസ്ഥാപി ക്കുവാൻ അവർക്കിടയിൽ പരിച്ഛേദനം നടപ്പാക്കി, പെസഹാ ആഘോഷിച്ച്, അവരെ ദൈവം വാഗ്ദാനദേശത്ത് താമസിക്കുവാനയയ്ക്കുന്നു മാനുഷിക ശക്തികൊണ്ടി പിടിച്ചെടുക്കുക സാധ്യമല്ലായിരുന്ന ജറീക്കോ പട്ടണം, ദൈവിക പ്രവർത്തനങ്ങളും, അവി ടുന്നിലുള്ള വിശ്വാസത്തിൻ്റെ ശക്തിയും വഴി ജനത്തിന് നല്കപ്പെടുന്നു. നിഷിദ്ധമായ പ്രവൃത്തി ചെയ്തതുമൂലം ആയ് നിവാസികളുടെ മുൻപിൽ തോറ്റുവെങ്കിലും പിന്നീട് ജനത്തിനിടയിൽ ശുദ്ധീകരണം നടത്തി വീണ്ടും അവർ ദൈവപരിപാലനയേറ്റുവാങ്ങുന്നു. അതനുസ്മരിക്കുന്നതിനായി ഷൊക്കയിൽ ബലിപീഠം പണിയുന്നു. ദാസ്യവേലയ ത്തിയ ഗിബയോൻകാർ പിന്നീട് ജനത്തിൻ്റെ ദൈവികാരാധനയ്ക്ക് ഭീഷണിയായി. ഇസ്രാ യേലിന് യുദ്ധങ്ങളിൽ വിജയം നല്‌കി, കാനാന്യരുടെ ആധിപത്യത്തിൻ്റെ സ്ഥാനത്ത് ദൈവ ത്തിന്റെ രാജത്വം സ്ഥാപിതമായിരിക്കുന്നു

13 – 22 അധ്യായങ്ങൾ: ദേശവിഭജനം

ജോർദ്ദാന് കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ വിഭജനനിർദ്ദേശങ്ങൾ നല്ക പ്പെടുന്നു. ഭൂമിദാനമായി സ്വീകരിക്കുന്നതിന് ആവശ്യമായ ഘടകം വിശ്വസ്തതയും അനു സ്മരണവുമാണ്. സമാഗമകൂടാരത്തിൻ്റെ കവാടത്തിൽ വച്ച് നടത്തുന്ന വീതംവയ്ക്കൽ, അവരുടെ അവകാശം ദൈവഹിതപ്രകാരമാണെന്ന് കാണിക്കുന്നു. ദൈവം തന്റെ വാഗ്ദാനം നിറവേറ്റി മനുഷ്യരുടെ ഭാഗത്തുനിന്ന് ഇനി ആവശ്യമുള്ളത് കൽപനകൾ കാത്തുകൊണ്ട് അവിടുത്തെ അനുസരിക്കുക മാത്രമാണ് ജോർദാന് സമീപം പണിയുന്ന ബലിപീഠം സൂചിപ്പിക്കുന്നത് ദൈവജനത്തിൻ്റെ ഐക്യം ദൈവാരാധനയിലെ ഐക്യത്തിലൂന്നിയി രിക്കുന്നു എന്നതാണ്

23 – 24 അദ്ധ്യായങ്ങൾ : ജോഷ്വായുടെ വിടവാങ്ങൽ, ഉടമ്പടി നവീകരണം

വിശ്വസ്ത‌ത പാലിക്കുന്നതനുസരിച്ച്, എല്ലാം സംഭവിക്കുമെന്ന താക്കീതാണ് ജോ ഷായിലൂടെ ഗ്രന്ഥകാരൻ നൽകുന്നത്. അയൽജനതകളിൽനിന്ന് വ്യത്യസ്തരായി ജീവി ക്കാൻ കുടപ്പെട്ടവരായിരുന്നു ഇസ്രായേൽക്കാർ വിശ്വസ്‌തമായിരിക്കുവിൻ എന്നതാണ് കാലത്തിന്റെ ആഹ്വാനം ഷെക്കെം സമ്മേളനം ഇസ്രായേൽക്കാരെ വിശ്വാസത്തിലേക്ക് നയിക്കുന്നതിനും ഉടമ്പടി നവീകരിക്കുന്നതിനും കാരണമായി ജോഷ്വാ, യാഹ്‌വെ ആരാ ധനയ്ക്കുവേണ്ടി നിലകൊള്ളുമ്പോൾ ജനങ്ങൾ ചഞ്ചലരായി നിലകൊള്ളുന്നു. കർത്താ വിന്റെ ദാസൻ എന്ന നിലയിൽ ദൈവിക പദ്ധതിയിൽ ജോഷ്വായ്ക്ക് വഹിക്കാനുണ്ടായി രുന്ന പങ്ക് വലുതാണ്. അങ്ങനെ ജോഷ്വാ രക്ഷാകരചരിത്രത്തിലെ പ്രമുഖവ്യക്തികളിൽ ഒരാളായിത്തീർന്നു

ന്യായാധിപന്മാർ

വാഗ്ദത്തദേശത്ത് ദൈവജനം വാസമുറപ്പിക്കുന്ന ആദ്യഘട്ടമാണ് ഈ ഗ്രന്ഥത്തിലെ പ്രധാന പ്രതിപാദ്യം ഉടമ്പടി സമൂഹത്തിൻ്റെ ചൈതന്യത്തിൽ ജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും അതിൽ സംഭവിക്കുന്ന പാകപ്പിഴകളും ഇവിടെ വിവരിക്കുന്നു. ദൈവാരാധനയിൽ കേന്ദ്രീകൃതമായ ഒരു സമൂഹ്യസംവിധാനത്തിൽ അവരെ നയിക്കയും നിയന്ത്രിക്കയും ചെയ്‌ത നേതാക്കളാണ് ന്യായാധിപന്മാർ. ‘ദയ്യാനേ എന്നാണ് ഈ ഗ്രന്ഥ ത്തിൻ്റെ സുറിയാനി നാമം. വിധിപ്രസ്‌താവിക്കുന്നവരായല്ല. യുദ്ധവീരന്മാരായാണ് ന്യായാ ധിപന്മാർ അറിയപ്പെട്ടിരുന്നത്. ബി.സി. 818 ലാണ് ഇത് രചിക്കപ്പെട്ടതെന്നാണ് കരുതുന്നത്.

ഘടന

രണ്ട് ആമുഖങ്ങളോടുകൂടെ ഗ്രന്ഥം ആരംഭിക്കുന്നു (11 – 3:6) ജോഷ്വായുടെ കാലത്തിനുശേഷം കാനാൻ ദേശത്തിൻ്റെ സ്ഥിതി ഇവിടെ വിവരിക്കുന്നു.

മുഖ്യഭാഗത്ത് 12 ന്യായാധിപന്മാരെക്കുറിച്ചുള്ള കഥകൾ ചേർന്നിരിക്കുന്നു (3.7 – 16:31).

ദാൻ, ബഞ്ചമിൻ ഗോത്രങ്ങളെക്കുറിച്ചുള്ള രണ്ട് അനുബന്ധങ്ങളോടുകിട ഗ്രന്ഥം സമാപിക്കുന്നു (171 – 21:25).

ഉള്ളടക്കം

ബി.സി 12 ന്റെ ആരംഭം മുതൽ 11 ൻ്റെ അവസാനം വരെയാണ് ന്യായാധിപന്മാ രുടെ പ്രവർത്തനം. ജനം ദൈവത്തോട് അവിശ്വസ്‌തമായി പ്രവർത്തിച്ചപ്പോൾ ശത്രു പ്രബ ലപ്പെട്ടു. ദൈവം അവരെ ശത്രുക്കൾക്ക് ഏൽപ്പിച്ചുകൊടുത്തു. എന്നാൽ അവർ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അവരുടെ മധ്യേനിന്ന് ന്യായാധിപന്മാരെ ഉയർത്തി അവരെ മോചിപ്പിച്ചു. ദൈവപ്രേരണയാൽ ഇസ്രായേലിൻ്റെ വിമോചകരായി വർത്തിച്ച 12 നേതാക്കന്മാരുടെ ചരിത്രമാണ് ഇവിടെ ഇതിവൃത്തം.

നിയമാവർത്തന സാഹിത്യത്തിൻ്റെ സ്വാധീനഫലമായി ഈ ഗ്രന്ഥം വികാസം പ്രാപി ച്ചു. പാപം, ശിക്ഷ, ദീനരോദനം, മോചനം, സമാധാനം എന്ന ആശയങ്ങളെ കേന്ദ്രീക രിച്ച വിവരണമാണ് അതിൻ്റെ ഫലം. നിയമാവർത്തനചരിത്രരേഖയുടെ പ്രത്യേകത, ഇസ്രാ യേലിന്റെ രക്ഷയും ശിക്ഷയും ഉടമ്പടിയുടെ കർത്താവായ ദൈവത്തോടുള്ള അനുസര ണത്തെയും അനുസരണക്കേടിനെയും ആശ്രയിച്ചിരിക്കുന്നുവെന്നതാണ്.

റൂത്ത്

ആമുഖം

ഈശോയുടെ വംശാവലിപ്പട്ടികയിൽ പേരെടുത്തു പറയുന്ന 4 വിജാതീയരിൽ ഒരാ ളാണ് മൊവാബുകാരിയായ റൂത്ത്, അവൾ ദാവീദ് രാജാവിൻ്റെ പിതാമഹിയാണ്. കർത്താ വായ ദൈവത്തിന്റെ അനന്തകാരുണ്യത്തിൻ്റെ കഥയാണ് ഇവിടെ കാണാനാവുക. ‘റഓസ്’ എന്നാണ് ഈ കൃതിയുടെ സുറിയാനി നാമം റൂത്തിനെ ഉടമ്പടിയുടെ പുത്രി എന്ന് വിശേ ഷിപ്പിക്കാം. കർത്താവായ ദൈവത്തെ അവൾ തൻ്റെ ദൈവമായ അംഗീകരിച്ചു. ദുഃഖ ത്തിലും ആനന്ദത്തിലും ദൈവസന്നിധിയിൽ അഭയം ശമിച്ചു. ഇപ്രകാരം അവൾ വിശ്വ സ്‌തതയുടെ പര്യായമായി പ്രശോഭിക്കുന്നു.

ഉള്ളടക്കം

റൂത്തിന്റെ ഭർത്താവ് ഒരു ഇസ്രായേൽക്കാരനായിരുന്നു. ഭർത്താവും വിധവയായ അമ്മായിടെ നവോമിയുമൊത്ത് മൊവാബിൽ താമസിക്കേ, അവരും വിധവയായിത്തീർന്നു. നവോമി ജറുസലേമിലേയ്ക്ക് മടങ്ങുമ്പോൾ, റൂത്ത് തൻ്റെ ഭർത്താവിൻ്റെ ദൈവത്തോടുള്ള സ്നേഹത്താലും അമ്മായിയമ്മയോടുള്ള സ്നേഹത്താലും അവളുടെ ഒപ്പം ജറുസലേമി ലെത്തുന്നു. ദൈവാനുഗ്രഹം നിറഞ്ഞ അവൾ വിശ്വസ്തതയ്ക്ക് മാതൃകയായി മാറി. ഭർത്താ വിന്റെ ബന്ധുവും സമ്പന്നനുമായ ബോവാസിൻ്റെ ഭാര്യയാകുകവഴി, അവൾ ഈശോ യുടെ വംശാവലിയിൽ ഉൾപ്പെട്ടു. ദൈവിക രക്ഷാപദ്ധതി സാർവ്വത്രികമാണ് എന്ന സൂചനയിവിടെയുണ്ട്.

ഘടന

നവോമിയുടെ പരദേശവാസവും തിരിച്ചുവരവും (1). തനിക്ക് സ്വന്തജനത്തോടും സ്വന്തവിശ്വാസത്തോട്ടമുള്ള എല്ലാ സമ്പത്തും വിഛേദിച്ച് റൂത്ത് ഇസ്രായേൽ സമൂഹ ത്തിലെ അംഗവും വിശ്വസ്‌തതയ്ക്ക് മാതൃകയുമാറിമാറി

ബോവാസിന്റെ ബന്ധുത്വം (2, 3)

ബോവാബിന്റെ വയലിൽ റൂത്ത് പോകുന്നതും അദ്ദേഹത്തിൻ്റെ കരുണാപൂർവ്വമായ പെരുമാറ്റവുമെല്ലാം ദൈവത്തിൻ്റെ പ്രവർത്തനഫലം തന്നെ. വീണ്ടെടുക്കൽ ചടങ്ങ് അർത്ഥമാക്കുന്നത് ഒരു ഗോത്രത്തിന് നഷ്ടമാകുന്ന വസ്‌തുവകകൾ തിരിച്ചെടുക്കുക യെന്നതാകുന്നു.

അവകാശം വീണ്ടെടുക്കൽ (4)

ബോവാസ് നവോമിയുടെ വസ്‌തു വാങ്ങുകയും റൂത്തിനെ ഭാര്യയായി സ്വീകരി ക്കുകയും ചെയ്തു. അസാധ്യമെന്ന് ആരംഭത്തിൽ വിചാരിച്ചിരുന്ന ഒരുകാര്യം രണ്ട് വ്യക്തി യുടെ വിശ്വസ്തമൂലം സാധ്യമായിത്തീർന്നു.

1 – 2 സാമുവൽ

ആമുഖം

ഗോത്രസംവിധാനക്രമത്തിൽനിന്ന് രാജകീയ ഭരണവ്യവസ്ഥിതിയിലേക്ക് ഉടമ്പടി യുടെ ജനം മാറുന്ന പശ്ചാത്തലം ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. ഗോത്രവസംവി ധാനക്രമത്തിൽ ദൈവം തന്നെയായിരുന്നു ഇസ്രായേലിൻ്റെ രാജാവ്. ഇപ്പോൾ അവർ മറ്റ് ജനതകളെപ്പോലെ ഒരു രാഷ്ട്രീയ ശക്തിയായിത്തീരാൻ ആഗ്രഹിക്കുന്നു. ഒരു രാജാ വിനെ നല്കുവാനായി സാമുവൽ പ്രവാചകനെ അവർ നിർബന്ധിക്കുന്നു. ലത്തീൻ ഗ്രീക്ക് വിവർത്തനങ്ങളിൽ ‘രാജാക്കന്മാരുടെ ഒന്നും രണ്ടും ഗ്രന്ഥങ്ങൾ എന്ന പേരിൽ ഇതറിയ പ്പെടുന്നു. ‘ശ്‌മയേൽ’ എന്നാണിതിൻ്റെ സുറിയാനി നാമം. ബാബേൽവിപ്രവാസ പശ്ചാ ത്തലത്തിൽ രാജഭരണം ഗ്രന്ഥത്തിൽ വിലയിരുത്തിയിട്ടുണ്ട്. ബി.സി. 1050 മുതൽ 650 വരെയുള്ള 400 വർഷത്തെ ചരിത്രം ഈ ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നു. പല പതിപ്പുകൾ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്ന ഈ ഗ്രന്ഥത്തിൻ്റെ ആദ്യപതിപ്പ് ബി സി 7 നു മുൻപായി വിരചിതമായിരുന്നിരിക്കണം.

ഉള്ളടക്കം

അവസാനത്തെ ന്യായാധിപനായ സാമുവലിൻ്റെ കാലം മുതൽ ദാവീദിന്റെ ഭരണ ത്തിന്റെ അവസാനം വരെയുള്ള ചരിത്രമാണി 1, 2 സാമുവൽ പുസ്‌തകങ്ങളുടെ ഉള്ള ക്കം വർദ്ധിച്ചുവന്ന ഫിലിസ്‌ത്യ ഭീഷണി ന്യായാധിപന്മാരുടെ നേതൃത്വത്തിൽ ശാശ്വത മായി പരിഹരിക്കാൻ കഴിയാത്തതിനാൽ മറ്റ് ജനതകളുടേതുപോലെ ഒരു രാജാവുണ്ടാ യാൽ തങ്ങൾക്ക് സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിക്കുകയും അതിനായി ശാഠ്യം പിടിക്കുകയും ചെയ്‌തു കർത്താവല്ലാതെ മറ്റൊരു രാജാവ് ആവശ്യ മില്ല എന്ന വാദമാണ് സാമുവലിനുണ്ടായിരുന്നതെങ്കിലും ജനഹിതമനുസരിച്ച് പ്രവർത്തി ക്കാൻ കർത്താവ് കല്പിച്ചു. ജനത്തെ നേർവഴിക്ക് നയിച്ച്, സംരക്ഷിച്ച്, ദൈവിക പ്രശാന്തി അവർക്ക് പ്രദാനം ചെയ്യണം എന്ന സങ്കല്‌പത്തോടെ സാവൂളിനെ ദൈവം രാജാ വാക്കിയെങ്കിലും അയാൾ ദയനീയമായി പരാജയമടഞ്ഞു. നിസ്സാരനായിരുന്ന ദാവീദിനെ വലിയവനാക്കി ഉയർത്തി തൽസ്ഥാനത്ത് അവരോധിച്ച് രാജ്യം വിപുലമാക്കി. ധാരാളം അനുഗ്രങ്ങൾ നല്‌കി. അദ്ദേഹവുമായി ദൈവം ഉടമ്പടിയിൽ ഏർപ്പെട്ടു. എന്നാൽ തന്റെ വിളിയുടെ ഊന്നത്യത്തിനൊത്തുയരാൻ ദാവീദിന് കഴിഞ്ഞില്ല. ദൈവത്താൽ ശിക്ഷിക്ക പ്പെട്ട അയാൾക്ക് മുന്നിൽ പുത്രന്മാർ അധികാരത്തിനുവേണ്ടി കലഹിച്ചു ഒടുവിൽ നിസ്സാ രനായിരുന്ന സോളമൻ രാജാവായി, ദൈവികപദ്ധതിയിൽ അഭിഷേചിതനായി.

ഘടന

1 സാമു 1-7 ഏലിയും സാമുവലും

1 സാമു 8 -15 സാമുവലും സാവൂളും

1 സാമു 16 – 2 സാമു 1 സാവൂളും ദാവീദും

2 സാമു 2 -12 ദാവീദം അദ്ദേഹത്തിൻ്റെ സാമ്രാജ്യവും

2 സാമു 13 – 20 ദാവീദം പിൻതുടർച്ചയും

2 സാമ്യ 21 – 24 ദാവീദിൻ്റെ ചരിത്രത്തിന് അനുബന്ധം

ഏലിയും സാമുവലും

അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ ഒരു പ്രത്യേക ദൗത്യത്തിനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് സാമുവൽ. ഈശോയെപ്പോലെ ദൈവജനത്തെ നയിക്കാ നായി പുരോഹിതഗുണങ്ങളും പ്രവാചക സവിശേഷതകളും ഒത്തിണങ്ങിയ വ്യക്തിയാ യിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ജനനത്തോടും യൗവനത്തോടും കൂടെ രാജാക്കന്മാ രുടെ കാലം ആരംഭിക്കുന്നുവെന്ന് പറയാം. ഫിലോയിലെ ആരാധനാകേന്ദ്രത്തിൽ വച്ച് ദൈവം പലപ്രാവശ്യം അദ്ദേഹത്തിനു സ്വയം വെളിപ്പെടുത്തി എലിയുടെ പുത്രൻമാ രുടെ പാപം നിമിത്തം ഉടമ്പടി പേടകം നഷ്‌ടപ്പെട്ട വാർത്തയറിഞ്ഞ് മരിച്ചുവീണ ഏലി യുടെ സ്ഥാനത്ത് ദൈവം ശ്രവിക്കാൻ സന്നദ്ധനായ സാമുവലിൽ ദൈവം പ്രവർത്തിച്ചു തുടങ്ങുന്നു.

സാമുവലും സാവൂളും

സാവൂളിനെ ഒരു വിവാദപുരുഷനായി ഇവിടെ അവതരിപ്പിക്കുന്നുണ്ട്. തെരഞ്ഞെ ടുക്കപ്പെട്ടവനാണെങ്കിലും തിരസ്കൃതനാണദ്ദേഹം എന്നാൽ തന്നെയും ദാവീദിന്റെ വളായ നാൾ ഇടപെടേണ്ടിവന്ന ഒരു പ്രധാന വ്യക്തിയായിരുന്നു അദ്ദേഹം. സാവൂൾ ഭൗണ നാടടുക്കുന്നത് ജനങ്ങളുമായി ചെയ്യുന്ന ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. സാമ വൽ ഉടമ്പടിയുടെ മധ്യസ്ഥനായി വർത്തിക്കുന്നു. രാഷ്ട്രീയ പ്രതിയോഗികളെ വകവരു ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം സ്വാർത്ഥരഹിതമായ ദൈവഹിതത്തോ ടുള്ള അനുസരണത്തിന്റെ കുറവാണ് സാവൂളിനുണ്ടായിരുന്നത്. അത് അദ്ദേഹത്തെ ദൈവ തിരുമുമ്പിൽ രാജപദവിക്ക് അയോഗ്യനാക്കിത്തീർത്തു. മനുഷ്യർ സ്വയം അയോഗ്യരാ ക്കുമ്പോൾ ദൈവം തൻ്റെ തീരുമാനങ്ങൾ പാലിക്കുവാൻ നിർബന്ധിതനല്ല.

സാവൂളും ദാവീദും

ദൈവം കൂടെയുള്ള മനുഷ്യനായിരുന്നു ദാവീദ് അദ്ദേഹം പ്രത്യേകവിധം തെര ഞ്ഞെടുക്കപ്പെട്ടവനും മെശയനികപ്രഭ ധരിച്ചവനുമായിരുന്നു. സാവൂൾ തിരസ്കൃതനായ പ്പോഴാണ് ദാവീദ് ഭരണസാരഥ്യം ഏൽക്കുന്നത്. അഭിഷേകംവഴി രാജ്യഭരണം നിർവ്വഹി ക്കുന്നതിനാവശ്യമായ ദൈവാത്മാവിനെ അദ്ദേഹം സ്വീകരിച്ചു. ദൈവത്തിന്റെ പദ്ധതി ദാവീദിലൂടെ പ്രവർത്തിക്കുന്നതിന് സാവൂൾ ഒരു ഉപകരണം മാത്രമായിത്തീരുന്നു.

ദാവീദും സാമ്രാജ്യവും

സാവൂളിൻ്റെ മരണശേഷം ദാവീദ് ആദ്യം യൂദയായുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ദൈവവചനത്തിൻ്റെ ശക്തമായ പ്രവർത്തനമാണ് ദാവീദിനെ ഇസ്രായേൽ മുഴുവന്റെയും രാജാവാക്കുന്നത്. ദാവീദിനെ രാജാവായി അഭിഷേകം ചെയ്‌തുകൊണ്ട് ഇസ്രായേൽക്കാർ തങ്ങളുടെ വിശ്വസ്തപ്രകടമാക്കി. താൻ പിടിച്ചെടുത്ത ജനറുസലേം തന്റെ ആസ്ഥാനഗരമാക്കിയതു കൂടാതെ ഒരാരാധനാകേന്ദ്രം കൂടി ആക്കിത്തീർക്കുവാൻ ദാവീദ് തീരുമാനിച്ചു. ദാവീദിനു നൽകപ്പെട്ട വാഗ്‌ദാനങ്ങളുടെ ലക്ഷ്യം ഇസ്രായേലിന്റെ നന്മയാണ്; ദൈവനാമത്തിൻ്റെ മഹത്വവും. ദാവീദ് പോയിടത്തെല്ലാം കർത്താവ് അവനു വിജയം നല്‌കി. വളരെ വിസ്തൃതമായൊരു സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ചു.

ദാവീദും പിൻതുടർച്ചയും

ദാവീദിൻ്റെ പിൻഗാമികളുടെ അവിശ്വസ്തത, രാജവംശം തന്നെ പുറം തള്ളപ്പെട ന്നതിനും ജനങ്ങൾ ബാബിലോണിലേയ്ക്ക് നാട് കടത്തപ്പെടുന്നതിനും കാരണമായി. രാജപദവി കാംക്ഷിച്ച് മകൻ അബ്‌സലോം ദാവീദിനെതിരെ നീക്കങ്ങൾ നടത്തുന്നു. ദാവീദ് രാജാവാകേണ്ടതിന് ദൈവം തന്നെ അബ്‌സലോമിൻ്റെ തന്ത്രങ്ങളെ തകർക്കു കയും അവൻ മരിക്കുകയും ചെയ്യുന്നു. ദാവീദിൻ്റെ ചരിത്രത്തെ നയിക്കുന്ന നിർണ്ണായക ഘടകം ദൈവത്തിൻ്റെ കൃപയും സഹായവും കരുണയും ആകുന്നു.

1 – 2 രാജാക്കന്മാർ

ആമുഖം

ദാവീദിന്റെ പിൻഗാമികളായ രാജാക്കന്മാരുടെ ചരിത്രമടങ്ങുന്നതാണ് ഈ വിഭജി ക്കപ്പെടുന്നതും ഗ്രന്ഥം. വലിയൊരു സാമ്രാജ്യമായി വളർന്ന ഇസ്രായേൽ സോളമൻ്റെ കാലശേഷം 2 രാജ്യങ്ങളുമായി അവസാനം ഇസ്രായേൽ, യൂദാ എന്ന ആയ രാജ്യങ്ങളും നിലംപതിക്കുന്നതുമായ ചരിത്രമാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. വലിയൊരു ജനതയാ യിത്തീർന്ന തിരഞ്ഞെടുക്കപ്പെട്ട ജനം വീണ്ടും ഒരു കൊച്ചു സമൂഹമായി അടിമത്തത്തിൽ അമരുന്നു. ‘മൽക്കേ’ എന്നാണ് ഇതിൻ്റെ സുറിയാനി നാമം.

രാജാക്കന്മാരുടെ ഗ്രന്ഥം വിവിധ ചരിത്ര രേഖകളിൽനിന്ന് സമാഹരിച്ചതാണ്. ഓറശ്ശം ദൈവാലയവും കളങ്കമേശാത്ത ദൈവാരാധനാനുഷ്‌ഠാനങ്ങളും ഗ്രന്ഥകാരന്റെ പ്രത്യേക താത്പര്യവിഷയമാണ്. രാജാക്കന്മാരെ വിലയിരുത്തുന്നത് ഇക്കാര്യത്തിൽ അവർ വിശ്വ സതരോ അവിശ്വസ്‌തരോ ആയിരുന്നോ എന്നതിൻ്റെ അടിസ്ഥാനത്തിലാണ് പ്രവാചക ന്മാരുടെ പ്രവചനങ്ങളും അവയുടെ പരിപൂർത്തിയും മറ്റൊരു പ്രതിപാദ്യവിഷയമാണ്.

ഉള്ളടക്കം, ഘടന

ദാവീദ് രാജാവിൻ്റെ മകനായ സോളമൻ ഭരണമേൽക്കുന്നതു മുതൽ ബി.സി. 587 ൽ ജറുസലേം നശിപ്പിക്കപ്പെടുന്നതുവരെയുള്ള ചരിത്രമാണ് ഈ പുസ്‌തകത്തിൻ്റെ ഉള്ള ടക്കം. സോളമന്റെ ഭരണകാലം ഇസ്രായേലിന് ഐശ്വര്യവും സമാധാനവും നൽകി എന്നാൽ അവസാനനാളുകളിൽ വിജാതീയ ദേവന്മാരിലേയ്ക്ക് അദ്ദേഹം തിരിഞ്ഞു. അദ്ദേ ഹത്തിന്റെ പുത്രൻ്റെ ഭരണത്തിൽ രാജ്യം രണ്ടായി വിഭജിതമായി. അവർ പരസ്‌പര വിദ്വേ ഷത്തിൽ മുഴുകി. എല്ലാ രാജാക്കന്മാരും ദൈവഹിതത്തിനെതിരായി പ്രവർത്തിച്ചു. യൂദാ, ഇസ്രായേൽ എന്ന ഈ രണ്ട് രാജ്യങ്ങളിലും ഇക്കാലയളവിൽ പ്രവാചകന്മാർ ശക്തമായി പ്രവർത്തിച്ചിരുന്നു. എന്നാൽ അവ വിഫലങ്ങളായിത്തീർന്നു. ബി.സി. 587 ൽ ജറുസലേം നഗരവും സോളമൻ പണികഴിപ്പിച്ച ദൈവാലയവും നശിപ്പിക്കപ്പെട്ടു. യഹൂദർ ബാബ്ബിലോ ണിയരുടെ അടിമകളായി പ്രവാസത്തിലേക്ക് പോയി. ഉള്ളടക്കത്തിൻ്റെ അടിസ്ഥാനത്തിൽ ഈ ഗ്രന്ഥത്തെ മൂന്നായി തിരിക്കാം.

1 രാജാ. 1 – 11 – സോളമൻ്റെ കാലത്തെ ഐക്യസാമ്രാജ്യം.

1 രാജാ 12 – 2 രാജാ. 17 – സമരിയായുടെ അധഃപതനം വരെയുള്ള വിഭജന സാമ്രാജ്യം.

2 രാജാ 18 – 25 – ജറുസലേമിൻ്റെ നാശംവരെയുള്ള യൂദയാ സാമ്രാജ്യം

സോളമൻ്റെ ഐക്യ സാമ്രാജ്യം

ദാവീദിൻ്റെ മരണശേഷം പൊന്തിവന്ന പിന്തുടർച്ചാവകാശം സംബന്ധിച്ച പ്രശ്ന മാണ് ആദ്യത്തെ രണ്ടധ്യായങ്ങൾ പ്രതിപാദിക്കുന്നത്. നാഥാൻ പ്രവാചകൻ്റെ ശ്രമത്താൽ രാജസ്ഥാനം അവകാശമാക്കിയ സോളമൻ അതുറപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നു. ജ്ഞാനം ആവശ്യപ്പെട്ട് സോളമൻ നടത്തിയ സ്വാർത്ഥരഹിതപ്രാർത്ഥനയിൽ സംപ്രീത നായ ദൈവം അദ്ദേഹം ആവശ്യപ്പെടാതിരുന്ന ദാനങ്ങളും നൽകുന്നു. ദൈവാലയ നിർമ്മാണത്തിനു നിദാനമായി സോളമൻ പറയുന്നത് ദൈവം ദാവീദിനെയും ജറുസലേമിനെയും തിരഞ്ഞെടുത്തുവെന്ന വസ്‌തുതയാണ്. രാജകീയ മഹത്വത്തിന്റെ മൂർത്തീഭാവമായി സോളമൻ പരിലസിക്കുന്നു. എന്നാൽ അദ്ദേഹം ദൈവത്തോട് പരിപൂർണ്ണ വിശ്വസ്‌തത പാലിച്ചില്ല. യൂദയായും ഉത്തര ഗോത്രങ്ങളും തമ്മിൽ നൂറ്റാണ്ടുകളായുണ്ടായിരുന്ന മൽസ രത്തിന് അറുതിവരുത്താൻ ദാവീദിനോ അദ്ദേഹത്തിൻ്റെ പുത്രൻ സോളമനോ കഴിഞ്ഞില്ല.

സമരിയാപതനം വരെയുള്ള യൂദയാ – ഇസ്രായേൽ രാജ്യങ്ങൾ

സോളമന്റെ മകനായ റഹോസോവാം നികുതിഭാരം വർധിപ്പിക്കയിൽ ജനം അദ്ദേ ഹത്തെ പരിത്യജിച്ചു. ആരാധനാ കേന്ദ്രങ്ങളിൽ വിഗ്രഹ നിർമ്മിതികൾ നടത്തി അന്ധവിശ്വാസത്തിനു വാതിൽ തുറന്നുകൊടുത്ത ജറോബോവാം പിന്നീട് ഭരണം നടത്തി. ജറോബോവോമിന്റെ ദുഷ്‌ടത ഇസ്രായേലിൻ്റെ മുഴുവൻ ദുഷ്‌ടതയാണ്. ശിക്ഷാവിധിയുടെ നിഴൽ ഇസ്രായേൽ ചരിത്രത്തെ മുഴുവൻ അനുഗമിക്കുന്നു. ബാൽ ആരാധന നാമാവശേ ഷമായെന്നു കാണിക്കാൻ ഏലിയായുടെ ബലിയർപ്പണവും അതിൻമേലുള്ള ദൈവത്തിന്റെ പ്രീതിയും വിവരിക്കുന്നു.

ജറുസലേമിന്റെ നാശംവരെയുള്ള യൂദയാസാമ്രാജ്യം

യേഹുവിന്റെ വിപ്ലവത്തിനോ ഏലിയായുടെയും ഏലിഷായുടെയും ശ്രമങ്ങൾക്കോ ഇസ്രായേൽ ചരിത്രത്തിൻ്റെ ഗതിമെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. പ്രവാചകന്മാരെ ശ്രവിക്കു വാനോ ശിക്ഷകളുടെ പശ്ചാത്തലത്തിൽ പശ്ചാത്തപിക്കുവാനോ അവർ കൂട്ടാക്കിയില്ല. അതിനാൽ അവർ ദൈവത്താൽ ഉപേക്ഷിക്കപ്പെടുവാനും അങ്ങനെ നാടുകടത്തപ്പെടു വാനും ഇടയായി. നാടുകടത്തപ്പെടുകയും വിജാതീയരുടെയിടയിലേക്ക് ചിതറിക്കപ്പെടു കയും ചെയ്തു. ദൈവജനം അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങൾ, ദൈവം ആവശ്യപ്പെട്ട ധാർമ്മിക ജീവിതത്തിൻ്റെ അഭാവം മൂലമുണ്ടായ തിക്തഫലങ്ങളത്രെ. ‘രാജാവ് ദൈവതി രുമുൻപിൽ’ എന്ന പ്രമേയമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ദൈവതിരുമുൻപിൽ രാജാവ് ഒരു സ്വകാര്യ വ്യക്തി മാത്രമല്ല, ജനപ്രതിനിധികൂടിയാണ്. ചരിത്രം അവസാനിക്കാതെ തുടരുമെന്ന സൂചനയാണ് ഈ ഗ്രന്ഥത്തിൻ്റെ അവസാനഭാഗത്തുനിന്ന് ലഭിക്കുന്നത്.

ബൈബിൾ: പാഠം 1 ചോദ്യങ്ങൾ

(പൊതുനിർദ്ദേശം നമ്പർ 3, 4 നോക്കുക.)

1.      ജോഷ്വായുടെ പുസ്‌തകത്തിൻ്റെ ഉള്ളടക്കം എന്താണ്?

2.      ജോഷ്വാ രക്ഷാകര ചരിത്രത്തിലെ പ്രമുഖ വ്യക്തികളിൽ ഒരാളായിത്തീർന്നത് എങ്ങനെ?

3.      ആരാണ് ന്യായാധിപന്മാർ? ന്യായാധിപന്മാരുടെ പുസ്‌തകത്തിൻ്റെ ഇതിവൃത്തം എന്താണ്?

4.       ആരാണ് റൂത്ത്? ഈശോയുടെ വംശാവലിയിൽ റൂത്തിൻ്റെ പ്രത്യേക സ്ഥാനം എന്ത്?

5.       അവസാനത്തെ ന്യായാധിപൻ ആരായിരുന്നു? അദ്ദേഹത്തെ ദൈവം പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുത്തത് എപ്പോൾ?

6.       സാവൂൾ മുതൽ സോളമൻവരെയുള്ള രാജാക്കന്മാരുടെ ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിവരിക്കുക.

There aren't any posts currently published in this category.