Chapter 1

ബൈബിൾ

ബൈബിൾ വിശുദ്ധ ഗ്രന്ഥം

വിശ്വസാഹിത്യത്തിലെ ഏറ്റവും മഹത്തായ കൃതിയാണു ബൈബിൾ. ലോകത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമാണിത്. ഏറ്റവും കൂടുതൽ അച്ചടിക്കപ്പെടുന്ന, വിറ്റഴിക്കപ്പെടുന്ന, ഏറ്റവും കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥവും ഇതുതന്നെ ബൈബിളിനെ ആസ്‌പദമാക്കി വിരചിതമായിരിക്കുന്ന സാഹിത്യകൃതികളും നിർമ്മിതമായിരിക്കുന്ന ഇതര കലാസൃഷ്ട‌ികളും നിരവധിയാണ്. ബൈബിളിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഉന്നതിയുടെ പടവുകൾ കയറിയ ചിന്തകന്മാരും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയനേതാക്കളും അനേകരാണ്, ബൈബിളിലെ സനാതനമൂല്യങ്ങൾ ജീവിത ത്തിൽ പകർത്തിയവരാണ് വിശുദ്ധപദവിയിലെത്തിയവർ. ചുരുക്കത്തിൽ മാനവസംസ്‌കാരത്തിനുതന്നെ അടിസ്ഥാനമായി നിലകൊള്ളുന്ന അത്യുത്‌കൃഷ്‌ട്രഗ്രന്ഥമാണു ബൈബിൾ. പഴയനിയമമെന്നും പുതിയനിയമമെന്നും രണ്ടു ഭാഗങ്ങൾ ബൈബിളിനുണ്ട്. പഴയനിയമ ത്തിൽ 46-ഉം പുതിയനിയമത്തിൽ 27-ഉം പുസ്‌തകങ്ങളുള്ള അതിബൃഹത്തായ ഒരു ഗ്രന്ഥമാണു ബൈബിൾ. ഏതാണ്ട്, ബി.സി. 1300-ൽ ആരംഭിച്ച് എ.ഡി. 100 വരെ നീണ്ടു പോകുന്ന വളരെ ദീർഘമായ രചനാ ചരിത്രമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഹീബ്രു, ഗ്രീക്ക്, അറമായ എന്നിവയാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന മൂലഭാഷകൾ, വിവിധങ്ങ ളായ സാഹിത്യരൂപങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തിന് വിശ്വസാഹിത്യത്തിൽ അനന്യമായ സ്ഥാനമാണുള്ളതെന്നകാര്യത്തിൽ തർക്കമില്ല.

എന്നാൽ, മേൽ വിവരിച്ച വൈശിഷ്‌ട്യങ്ങളൊന്നുമല്ല ബൈബിളിനെ അമൂല്യ മാക്കിത്തീർക്കുന്നത്. ലോകത്തെമ്പാടുമുള്ള യഹൂദർ പഴയനിയമത്തെയും, ക്രൈസ്‌തവർ ബൈബിൾ മുഴുവനെയും അമൂല്യമായി കരുതുന്നു. എല്ലാ ക്രൈസ്ത‌വ വിഭാഗങ്ങളും ബൈബിളിനെ പൂജ്യമായി കണക്കാക്കുകയും സൂക്ഷിക്കുകയും ആദരവോടെ വായിക്കുകയും ചെയ്യുന്നു. ഭാരതത്തിലെ മാർത്തോമ്മാനസ്രാണികൾ (മാർത്തോമ്മാശ്ലീഹായിൽനിന്നു വിശ്വാസം സ്വീകരിച്ച ക്രൈസ്‌തവർ) ബൈബിൾ പട്ടിൽ പൊതിഞ്ഞാണത്രേ വീടിന്റെ പ്രധാന ഭാഗത്ത് പൂജ്യമായി സൂക്ഷിച്ചിരുന്നത്. അവരുടെ തിരുനാളുകൾക്ക് സ്ലീബ (കുരിശ്) യോടൊപ്പം ബൈബിളും പ്രദക്ഷിണത്തിന് എടുത്തിരുന്നു.

ക്രൈസ്തവ ദൈവാരാധനയിൽ ബൈബിളിനെ ആദരപൂർവ്വം ചുംബിക്കുകയും ധൂപിക്കുകയും ചെയ്യുന്നുണ്ട്. കോടതികളിൽ, ക്രൈസ്‌തവർ ബൈബിൾ തൊട്ടാണ് സത്യമേ ബോധിപ്പിക്കുകയുള്ളുവെന്നു പ്രതിജ്ഞ ചെയ്യുന്നത്. വിവാഹാവസരത്തിൽ ക്രൈസ്തവ ദമ്പതിമാർ ആജീവനാന്തം ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്നതും ബൈബിളിൽ തൊട്ടുതന്നെ. ഇവയെല്ലാം, ക്രൈസ്‌തവർ ബൈബിളിന് അതുല്യവും അലൗകികവുമായ ഒരു സ്ഥാനം കൊടുക്കുന്നു എന്നതിനു തെളിവുകളാണ്. എന്താണ് ബൈബി ളിനെ ഇതരഗ്രന്ഥങ്ങളിൽനിന്നു വ്യത്യസ്‌തമാക്കുന്നത്? ഈ ഗ്രന്ഥത്തിൻ്റെ ഉത്കൃഷ്‌ടമായ സ്ഥാനത്തിനു കാരണമെന്താണ്? രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ദൈവാവിഷ്‌കരണത്തെ സംബന്ധിക്കുന്ന പ്രമാണരേഖയിൽ അതിനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്.

     “നമ്മുടെ കർത്താവിൻ്റെ തിരുശരീരത്തെ വണങ്ങുന്നതുപോലെയാണ് വിശുദ്ധഗ്രന്ഥത്തെയും സഭ എന്നും വണങ്ങിപ്പോന്നിട്ടുള്ളത്. സംപൂജ്യമായ ആരാ ധനക്രമത്തിൽ ജീവൻ്റെ അപ്പം, മിശിഹായുടെ ശരീരമാകുന്ന മേശയിൽനിന്നെന്നപോലെ ദൈവവചനമാകുന്ന മേശയിൽനിന്നും സ്വീകരിച്ചു വിശ്വാസികൾക്കു വിതരണം ചെയ്യുന്ന വിശുദ്ധ പാരമ്പര്യങ്ങളോടുചേർന്നു വിശുദ്ധ ലിഖിതങ്ങളെയും വിശ്വാസത്തിൻ്റെ മാനദണ്‌ഡമായി സഭ എന്നും കരുതിപ്പോന്നിട്ടുണ്ട്. കാരണം, ദൈവനിവേശനത്താലാണ് വിശുദ്ധഗ്രന്ഥം എന്നന്നേക്കുമായി ലിഖിതരൂപത്തിൽ പകർത്തപ്പെട്ടത്. ആ നിലയ്ക്കു ദൈവ ത്തിന്റെ തന്നെ വചനം അന്യൂനമായി അതിൽ ലഭ്യമാണ്. അതിൽ കാണുന്ന പ്രവാചകന്മാരുടെയും ശ്ലീഹന്മാരുടെയും വാക്കുകളിൽ പരിശുദ്ധാത്മാവിന്റെ സ്വരമാണു പ്രതിധ്വനിക്കുന്നത്. വിശുദ്ധഗ്രന്ഥം ക്രിസ്‌തുമതത്തെ എങ്ങനെ പരിപോഷിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തുവോ, അങ്ങനെതന്നെ അതു സഭയുടെ പ്രബോധനങ്ങളിലും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എന്തു കൊണ്ടെന്നാൽ, വി. ഗ്രന്ഥത്തിലൂടെയാണ് സ്വർഗ്ഗസ്ഥനായ പിതാവു തന്റെ മക്കളെ അതീവസ്നേഹത്തോടെ ഉറ്റുനോക്കുന്നതും അവരുമായി സംഭാഷണം ചെയ്യുന്നതും. ദൈവവചനത്തിൻ്റെ ശക്തിയും കഴിവും വളരെ വലുതാണ്. അതു സഭയ്ക്ക് ആലംബവും ഊർജ്ജസ്വലതയും നൽകുന്നു. അവളുടെ മക്കൾക്കാവശ്യമായ വിശ്വാസത്തിനുവേണ്ട ശക്തിയും ആത്മാവിന്റെ ഭക്ഷണവും അതുതന്നെ ആദ്ധ്യാത്മിക ജീവിതത്തിൻ്റെ വിശുദ്ധവും അക്ഷയവുമായ ഉറവിടമായും അതു വർത്തിക്കുന്നു. തത്ഫലമായി താഴെപ്പറയുന്ന വാക്കുകൾ വിശുദ്ധലിഖിതങ്ങളെ സംബന്ധിച്ചിടത്തോളം തികച്ചും അർത്ഥവത്തായിരിക്കുന്നു. കാരണം, “ദൈവവചനം സജീവവും ഊർജ്ജസ്വലവുമാണ്” (ഹെബ്രാ. 4:12). “നിങ്ങളെ കെട്ടിപ്പടുക്കാനും നിങ്ങളുടെ പൈതൃകം വിശുദ്ധരുടെ മദ്ധ്യേ നിങ്ങൾക്കു തരാനും അതിനു കഴിയും” (നട. 20:32; തെസ 2:13) (ദൈവാവിഷ്‌കരണം, 21).

ക്രൈസ്ത‌വർ ബൈബിളിനെ അമൂല്യമായി കരുതുന്നതിനുള്ള കാരണങ്ങളാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ഇവിടെ നല്‌കുന്നത്.

1. ക്രൈസ്ത‌വ വിശ്വാസത്തിൻ്റെ മാനദണ്‌ഡമായി നിലകൊള്ളുന്ന അടിസ്ഥാന പ്രമാണങ്ങളാണ് ബൈബിളിൻ്റെ ഉള്ളടക്കം.

2. ദൈവനിവേശനത്താൽ വിരചിതമായിരിക്കുന്ന ഗ്രന്ഥമാണു ബൈബിൾ.

3. ദൈവവചനമാണ് ബൈബിളിൽ ഉള്ളടങ്ങിയിരിക്കുന്നത്.

4. ബൈബിളിൽ കാണുന്ന പ്രവാചകന്മാരുടെയും ശ്ലീഹന്മാരുടെയും വാക്കുകളിൽ പരിശുദ്ധാത്മാവിൻ്റെ സ്വരമാണ് പ്രതിധ്വനിക്കുന്നത്.

5. പിതാവായ ദൈവം മനുഷ്യമക്കളെ സ്നേഹത്തോടെ വീക്ഷിക്കുന്നതും അവരോടു സംസാരിക്കുന്നതും വി. ഗ്രന്ഥത്തിലൂടെയാണ്.

6. സഭയ്ക്കു താങ്ങും തണലും ഊർജ്ജസ്വലതയും നല്‌കുന്നതു ദൈവവചനമാണ്.

7. സഭാമക്കളുടെ വിശ്വാസത്തിനു വേണ്ട ശക്തിയും ആത്മാവിൻ്റെ ഭക്ഷണവും ദൈവവചനമാണ്.

ചുരുക്കത്തിൽ ബൈബിളിൽ ഉള്ളടങ്ങിയിരിക്കുന്നത് ദൈവവചനമാണ് എന്ന വസ്തുതയാണ് അതിനെ അമൂല്യമാക്കിത്തീർക്കുന്നത്. ഈ വചനത്തിലൂടെയാണ് പിതാവായ ദൈവം മനുഷ്യമക്കളോട് സ്നേഹസംഭാഷണം നടത്തുന്നത്. ചരിത്രത്തിലൂടെ സംഭവിച്ച ഈ സ്നേഹസംഭാഷണമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവരുടെ വിശ്വാസജീവിതത്തിനു താങ്ങും തണലും നല്‌കുന്നതു ദൈവവചനമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കാവശ്യമായ ഭക്ഷണവും ഊർജ്ജവും ദൈവവചനംതന്നെയാണ്. അതുകൊണ്ടാണ് വി. ഗ്രന്ഥം ക്രൈസ്‌തവരുടെ വിശ്വാസജീവിതത്തിന് അടിസ്ഥാനമായി നിലകൊള്ളുന്നത്.

ബൈബിൾ ദൈവവചനമാണ്, അതിലടങ്ങിയിരിക്കുന്ന ഓരോ പദവും സർവ്വ പദങ്ങളും ദൈവത്തിൻ്റെ ഏകവചനത്തെ വെളിപ്പെടുത്തുന്നതാണ്. ദൈവത്തിനു സ്ഥലമോ കാലമോ ഇല്ല. അവിടുത്തേക്ക് അനേകം വാക്കുകളുടെ ആവശ്യവുമില്ല. സ്ഥലകാലഭാഷാ പരിമിതികൾക്കുള്ളിൽ കഴിയുന്ന മനുഷ്യന് ദൈവത്തെയും അവിടുത്തെ വെളിപ്പെടുത്തുന്ന വചനത്തെയും മനസ്സിലാക്കണമെങ്കിൽ ദൈവവചനം അവൻ്റെ പരിമിതിയിലേക്ക് ഇറങ്ങി വരണം. ഇങ്ങനെ ദൈവവചനം മനുഷ്യൻ്റെ പരിമിതി സ്വീകരിച്ചുകൊണ്ട് അവനു പ്രാപ്യവും ഗ്രാഹ്യവുമായ വിധത്തിൽ അവനുവേണ്ടി രക്ഷാകരമായി പ്രവർത്തിച്ചതിൻ്റെ ചരിത്രമാണ് ബൈബിൾ. ‘അതായത്, ദൈവം പൂർവ്വകാലങ്ങളിൽ പ്രവാചകന്മാരിലൂടെയും അവസാന നാളുകളിൽ തന്റെ പുത്രനിലൂടെയും നമ്മോടു സംസാരിച്ചതിൻ്റെ ചരിത്രമാണത്’ (ഹെബ്രാ. 1:1).

ഈശോ ദൈവത്തിന്റെ വചനം

ദൈവം ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചതും അതിനെ പരിപാലിച്ചുകൊണ്ടു പോരുന്നതും അവിടുത്തെ വചനത്തിലൂടെയാണ് (ഉല്‌പ. 1, യോഹ. 1:3). തൻ്റെ ജനമായി ഇസ്രായേലിനെ തിരഞ്ഞെടുക്കുകയും അവരുടെ നേതാക്കന്മാരിലൂടെയും പ്രവാചകരിലൂടെയും അവരോടു സംസാരിക്കുകയും അവരെ നയിക്കുകയും ചെയ്‌തതും ദൈവത്തിന്റെ അതേ വചനമാണ്. കാലത്തിൻ്റെ തികവിൽ കന്യകയിൽനിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായിത്തീർന്ന ഈശോയും ദൈവത്തിൻ്റെ അതേ വചനംതന്നെ അങ്ങനെയെങ്കിൽ പ്രപഞ്ച സൃഷ്ടിയിലും പിന്നീട്, വാക്കിലൂടെയും പ്രവൃത്തികളിലൂടെയും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുന്ന വചനം ഈശോമിശിഹാ തന്നെയാണ്. ചുരുക്കത്തിൽ ദൈവത്തിൻ്റെ വചനം ഈശോമിശിഹായാണ്.

ബൈബിളിന്റെ ആദ്യാവസാനം – ഉല്പത്തി മുതൽ വെളിപാടുഗ്രന്ഥത്തിന്റെ അവസാനംവരെയും രേഖപ്പെടുത്തിയിരിക്കുന്നത് ദൈവവചനത്തെപ്പറ്റിയാണ്. ആ വചനം മിശിഹായാണ്. വി. ഗ്രന്ഥത്തിലെ വാക്കുകളിലൂടെ നാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതു മിശിഹായെയാണ്. അതുകൊണ്ട് വി ഗ്രന്ഥത്തിൽനിന്നു വചനം ശ്രവിക്കുക, വചനാനുഭവം ഉണ്ടാകുക എന്നൊക്കെ പറയുമ്പോൾ മിശിഹായെ ശ്രവിക്കുക, മിശിഹാനുഭവം ഉണ്ടാകുക എന്നൊക്കെയാണർത്ഥമാക്കുക.

ബൈബിൾ മിശിഹായുടെ പ്രതീകം

ബൈബിൾ മുഴുവനായും ദൈവത്തിൻ്റെ വചനം ഉൾക്കൊള്ളുന്നതാണ്. ദൈവത്തെ വെളിപ്പെടുത്തിയ മിശിഹായുടെ പ്രതീകമാണത്. അതുകൊണ്ടാണ് നാം വി. ഗ്രന്ഥത്തിന് 3 അതീവ പ്രാധാന്യം കൊടുക്കുന്നതും കൊടുക്കേണ്ടതും. മിശിഹായുടെ പ്രതീകമായി കാണുന്നതുകൊണ്ടാണ് വിശുദ്ധ കുർബ്ബാനയിൽ വി. ഗ്രന്ഥത്തെ ധൂപിക്കുന്നതും സ്നേഹാദരവോടെ ചുംബിക്കുന്നതും, സുവിശേഷ വായനയ്ക്കുമുമ്പ് സുവിശേഷഗ്രന്ഥം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിൽ കാർമ്മികൻ വി. ഗ്രന്ഥംകൊണ്ടു മുഖം മറച്ചാണു ബേമാ യിലേക്കു വരുന്നത്. നാം ശ്രവിക്കാൻ പോകുന്നതു മിശിഹായെയാണ്. വൈദികനെയല്ല എന്നതാണിതു സൂചിപ്പിക്കുന്നത്. അതുപോലെ സുവിശേഷവായനയ്ക്കു മുൻപ് വി. ഗ്രന്ഥം കൊണ്ട് സമൂഹത്തെ ആശീർവദിക്കുമ്പോഴും അതു മിശിഹായുടെ പ്രതീകമെന്ന നില യ്ക്കാണ്. വചനശുശ്രൂഷ മുഴുവനും ബേമായിലാണു നടക്കുന്നത്. ബേമ ജറുസലേമിന്റെ പ്രതീകമാണ്. ജറുസലേം ദൈവിക വെളിപാടിൻ്റെ സ്ഥലമാണ്. മിശിഹായുടെ പ്രതീകം എന്ന നിലയിലാണു നാം വീടിൻ്റെ പ്രധാനഭാഗത്ത് വി. ഗ്രന്ഥം പൂജ്യമായി സൂക്ഷിക്കു ന്നത്. മിശിഹായെ നമ്മുടെ ഭവനത്തിൻ്റെ നാഥനായി കാണുന്നതുകൊണ്ടാണു നാം അങ്ങനെ ചെയ്യുന്നത്.

മറ്റു ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഒന്നായിട്ടല്ല വി. ഗ്രന്ഥത്തെ നാം കാണേണ്ടത്. അതു നാം വെറുതെ വായിക്കുകയല്ല; വി. ഗ്രന്ഥം വായിക്കുമ്പോൾ, അല്ലെങ്കിൽ വായിക്കുന്നതു കേൾക്കുമ്പോൾ നാം ദൈവവചനം – മിശിഹായെ – ശ്രവിക്കുകയാണ്. വി. ഗ്രന്ഥത്തിലെ വാക്കുകളിലൂടെ ദൈവമാണു നമ്മോടു സംസാരിക്കുന്നത്.

ബൈബിൾ രക്ഷാകരചരിത്രം

ദൈവം അവിടുത്തെ വചനത്തിലൂടെയാണ് മനുഷ്യനു സ്വയം വെളിപ്പെടുത്തിയത്. മനുഷ്യചരിത്രത്തിൽ ഇടപെട്ടുകൊണ്ട് ദൈവം നടത്തിയ സ്വയാവിഷ്ക്കാരമാണ് ദൈവി കവെളിപാട് അഥവാ ദൈവാവിഷ്‌കരണം എന്ന് അറിയപ്പെടുന്നത്. മനുഷ്യനെ സംബ ന്ധിച്ചിടത്തോളം ദൈവത്തിൻ്റെ ഈ വെളിപ്പെടുത്തൽ രക്ഷാകരമായ അനുഭവമാണ്. മനുഷ്യചരിത്രത്തിലിടപെട്ടുകൊണ്ട് ദൈവം അവിടുത്തെ വചനത്തിലൂടെ നടത്തിയ സ്വയം വെളിപ്പെടുത്തൽ മനുഷ്യ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതിയുടെ അനാവര ണമായിരുന്നു. മനുഷ്യ രക്ഷയുടെ ഈ ചരിത്രമാണ് വി. ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയി രിക്കുന്നത്.

മിശിഹാ വിശുദ്ധ ഗ്രന്ഥത്തിലൂടെ

ദൈവത്തെ മനുഷ്യമക്കൾക്കു വെളിപ്പെടുത്തിത്തരുന്ന മാദ്ധ്യമമാണു ദൈവവചനം. ദൈവത്തിൻ്റെ വചനത്തിലൂടെയാണ് മനുഷ്യർ ദൈവത്തെ അറിയുന്നത്. ദൈവം അവി ടുത്തെ വചനത്തിലൂടെയാണ് ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചത് (ഉല്‌പ. 1, യോഹ 1:3). അതുകൊണ്ട് ഈ പ്രപഞ്ചം തന്നെ ദൈവത്തെ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ പരിമി തനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലൂടെ ദൈവത്തെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുകയില്ല. അതുകൊണ്ടു ദൈവം ഇസ്രായേലിനെ തിരഞ്ഞെടു ക്കുകയും അവരുടെ നേതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും സ്വയം വെളിപ്പെ ടുത്തുകയും ചെയ്‌തു. അവസാനം കാലത്തിൻ്റെ തികവിൽ സ്വപുത്രനെത്തന്നെ ലോക ത്തിലേയ്ക്കയച്ചു. ദൈവപുത്രനായ ഈശോമിശിഹാ “സ്വസാന്നിദ്ധ്യത്താലും പ്രത്യക്ഷ ത്താലും വാക്കാലും പ്രവൃത്തിയാലും അടയാളങ്ങളാലും അത്ഭുതങ്ങളാലും പ്രത്യേകിച്ച് 15 അവിടുത്തെ മരണത്താലും മൃതരിൽനിന്നുള്ള മഹത്ത്വമേറിയ ഉത്ഥാനത്താലും അവസാനം പരിശുദ്ധാത്മാവിൻ്റെ പ്രേഷണത്താലും ദൈവികവെളിപാടു പൂർത്തിയാക്കി” (D V 4). മനുഷ്യനു പ്രാപ്ത‌മായ രീതിയിൽ ദൈവസുതൻ തന്നെ ദൈവികവെളിപാടു പൂർത്തി യാക്കിയതിനാൽ അവിടുന്നു വെളിപ്പെടുത്തിയതിലധികമായി ഒന്നും നമുക്കിനി ലഭിക്കാ നില്ല. അതുകൊണ്ട് ഇനിയൊരു വെളിപാടിൻ്റെ ആവശ്യമില്ല. അവിടുത്തെ മഹത്ത്വപൂർണ്ണ മായ പ്രത്യാഗമനംവരെ ഇനിയൊരു പൊതു വെളിപാടു നാം പ്രതീക്ഷിക്കേണ്ടതില്ല (DV 4), (1 തിമോത്തി6:14; തെത്തോ 2:13)

ഈശോമിശിഹായിലൂടെയുള്ള ദൈവികവെളിപാട് മനുഷ്യൻ്റെ ചരിത്രത്തിൽ സംഭവിച്ചിട്ട് രണ്ടു സഹസ്രാബ്‌ദങ്ങൾ നാം പിന്നിടുകയാണ്. ഇന്നു ജീവിക്കുന്ന മനുഷ്യന് ഈ ദൈവികവെളിപാട് എങ്ങനെയാണനുഭവിക്കാൻ സാധിക്കുക? തന്നിലൂടെ പൂർത്തി യായ ദൈവികവെളിപാടും രക്ഷാകരസത്യങ്ങളും ലോകാവസാനത്തോളം നിലനില്ക്കാ നാണ് ഈശോ ആഗ്രഹിച്ചത്. അതിനുവേണ്ടിയാണ് ഈശോ ശിഷ്യന്മാരെ തിരഞ്ഞെടു ക്കുകയും പഠിപ്പിക്കുകയും സുവിശേഷദൗത്യം നല്‌കി അവരെ അയയ്ക്കുകയും ചെയ്ത‌ത്. ശിഷ്യന്മാർ ഈശോ നല്‌കിയ ദൗത്യം വിശ്വസ്‌തതയോടെ നിറവേറ്റി. അവർ ” തങ്ങ ളുടെ പ്രസംഗങ്ങളിലൂടെയും ജീവിതമാതൃകയിലൂടെയും കല്‌പനകളിലൂടെയും മിശിഹാ യുടെ സുവിശേഷം മറ്റുള്ളവർക്കു കൈമാറി” (DV 7). ഈ സുവിശേഷം അവർക്കു മിശി ഹായിൽനിന്നു നേരിട്ടു ലഭിച്ചതോ അവിടുത്തോടുള്ള സമ്പർക്കത്തിൽനിന്നു അനുഭവിച്ച വയോ പരിശുദ്ധാത്മാവിൻ്റെ കൃപയാൽ പഠിച്ചവയോ ആയ സത്യങ്ങളായിരുന്നു.

ഇപ്രകാരം ശ്ലീഹന്മാരിലൂടെ കൈമാറപ്പെട്ട മിശിഹാനുഭവത്തിൻ്റെ ലിഖിതരൂപമാണു വി. ഗ്രന്ഥം, പ്രത്യേകിച്ചു പുതിയനിയമം.

വിശുദ്ധഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും

ചരിത്രത്തിലൂടെ സംഭവിച്ച ദൈവികവെളിപാട് – രക്ഷാകരസംഭവം – പിൻതലമുറകൾക്ക് അറിയാനും അനുഭവിക്കാനുമുള്ള മാർഗ്ഗമാണ് വി. ഗ്രന്ഥം എന്നാൽ വി. ഗ്രന്ഥം മാത്രമല്ല ഇതിനുള്ള ഒരേയൊരു മാർഗ്ഗം എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. മിശിഹായിൽനിന്നു ലഭിച്ചതും തങ്ങൾ കൈമാറിയതുമായ സുവിശേഷം സഭയിൽ എന്നും നിലനില്ക്കുന്നതിനും സംരക്ഷിക്കപ്പെടുന്നതിനുമാണ് ശ്ലീഹന്മാർ തങ്ങളുടെ പിൻഗാമി കളായി മെത്രാന്മാരെ നിയമിച്ചധികാരപ്പെടുത്തിയത് (cf. D V 7). ശ്ലീഹന്മാർ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും ജീവിതമാതൃകയിലൂടെയും കല്പനകളിലൂടെയും മിശിഹായുടെ സുവിശേഷം കൈമാറിയതുപോലെ അവരുടെ പിൻഗാമികളായ മെത്രാന്മാരിലൂടെയും കൈമാറപ്പെടുകയാണ്. സഭയുടെ മുഴുവൻ ജീവിതത്തിലൂടെ പ്രസരിക്കപ്പെടുന്നതും മിശി ഹാനുഭവമാണ്. ആദിമസഭ മുതൽ ഇന്നോളം സഭയിൽ അർപ്പിക്കപ്പെടുന്ന ദൈവാരാധന യിലൂടെയും മിശിഹാനുഭവമാണ് കൈമാറിപ്പോരുന്നത്. ചുരുക്കത്തിൽ സഭയുടെ പ്രബോ ധനത്തിലൂടെയും ജീവിതത്തിലൂടെയും ആരാധനയിലൂടെയും തലമുറതലമുറയായി കൈമാ റിപ്പോരുന്ന വി. പാരമ്പര്യവും വി. ഗ്രന്ഥത്തോടൊപ്പം ദൈവവചനത്തെ സംവഹിക്കുന്ന താണ്. വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ട ദൈവവചനമാണെങ്കിൽ പാരമ്പര്യം അലിഖിത ദൈവവചനമാണ്.

വി. ഗ്രന്ഥവും വി. പാരമ്പര്യവും സഗാഢം ബന്ധപ്പെട്ടാണിരിക്കുന്നത്. കാരണം 5 രണ്ടിന്റെയും ഉത്ഭവവും ലക്ഷ്യവും ഒന്നുതന്നെ (cf. DV 9). ദൈവവചനം മനുഷ്യന്റെ ചരിത്രത്തിൽ പ്രവർത്തിച്ചതിൻ്റെ ലിഖിതരൂപമാണ് ബൈബിൾ. പരിശുദ്ധ റൂഹായുടെ പ്രേരണയാലും ശക്തിയാലുമാണത് എഴുതപ്പെട്ടത്. അതുകൊണ്ടതു ദൈവവചനം തന്നെ യാണ്. മിശിഹാ ശ്ലീഹന്മാർക്ക് ഏല്പ്‌പിച്ചുകൊടുത്തിരിക്കുന്ന ദൈവവചനം അവരുടെ പിൻഗാമികൾക്കു പാരമ്പര്യം വഴിയാണ് അവികലമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാ രണത്താൽ ദൈവവചനം പ്രസംഗിക്കാനും വ്യാഖ്യാനിക്കാനും വിശ്വസ്തതയോടെ പാലി ക്കാനും അവർക്കു കഴിയുന്നു. ദൈവവചനം ലിഖിതരൂപത്തിലാക്കിയവരിൽ പ്രവർത്തിച്ച പരിശുദ്ധ റൂഹാതന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. വി.ഗ്രന്ഥത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥങ്ങളുടെ പട്ടിക (വി. ഗ്രന്ഥകാനൻ) പാരമ്പര്യം വഴി സഭയ്ക്കു കൈവന്നതാണ്. ദൈവിക വെളിപാടിനെ സംബന്ധിക്കുന്ന മുഴുവൻ വസ്‌തുതകളും വി.ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതു വി. ഗ്രന്ഥത്തിൽ നിന്നു മാത്രമല്ല വി. പാരമ്പര്യത്തിൽനിന്നു കൂടിയാണ് സഭയ്ക്കു ലഭിക്കുന്നത്. വി. യോഹന്നാൻ ഇക്കാര്യം വ്യക്തമായി രേഖപ്പെടു ത്തിയിട്ടുണ്ട്. “ഈശോ ചെയ്‌ത മറ്റു പല കാര്യങ്ങളുമുണ്ട്. അതെല്ലാം എഴുതിയിരുന്നെ ങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ് എനിക്കു തോന്നുന്നത്” (യോഹ. 21:25). ഉപമകളിലൂടെ ജനങ്ങളെ പഠിപ്പിച്ച ഈശോ അവയുടെ സാരാംശം ശിഷ്യന്മാർ തനിച്ചായിരുന്നപ്പോൾ അവർക്കു പറഞ്ഞുകൊടുത്തി രുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം വി. ലിഖിതത്തോടൊപ്പം വി. പാരമ്പര്യത്തിന്റെയും പ്രാധാന്യം വിളിച്ചറിയിക്കുന്നു. അതുകൊണ്ടാണ് വി. ലിഖിത ങ്ങളും വി. പാരമ്പര്യങ്ങളും “ഒരേ ബഹുമാനത്തോടും ഒരേ ആദരവോടുംകൂടി നാം സ്വീക രിച്ചു വണങ്ങേണ്ടതാണ്” (DV 9) എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത്.

ഉപസംഹാരം

വിശ്വോത്തരഗ്രന്ഥങ്ങളിൽ ബൈബിളിന് അനന്യമായ സ്ഥാനമാണുള്ളത്. ആ നിലയ്ക്ക് എല്ലാ ജനതകളും അതിനെ ആദരിക്കുകയും ചെയ്യുന്നു. എന്നാൽ ക്രൈസ്‌ത വരെ സബന്ധിച്ചിടത്തോളം ബൈബിളിൻ്റെ സാഹിത്യപരമായ മേന്മയോ അതുപോലുള്ള മറ്റു സവിശേഷതകളോ അല്ല അതിൻ്റെ പ്രാധാന്യത്തിനു കാരണം. ബൈബിളിലൂടെ ദൈവം സംസാരിക്കുന്നു എന്നതാണതിന്റെ പ്രാധാന്യത്തിനു കാരണം. ദൈവത്തിൻറെ സ്വരമാണ് 6 ബൈബിളിലെ വാക്കുകളിലൂടെ നാം ശ്രവിക്കുന്നത്. ദൈവവചനമാണ് ബൈബിളിൽ ഉള്ള ടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ക്രൈസ്‌തവർക്ക് ബൈബിൾ ദൈവവചനമാണ്; വിശു ദ്ധഗ്രന്ഥമാണ്.

എല്ലാ പരിമിതികൾക്കും അതീതനായ ദൈവത്തിൻ്റെ വചനം അവിടുത്തെ വെളി പ്പെടുത്തുന്ന ഏകവചനമാണ്. ത്രിയേകദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രനാണ് ആ വചനം. സ്ഥലകാലപരിമിതികൾക്കതീതമാണത്. പരിമിതനായ മനുഷ്യനു ദൈവ ത്തെയോ അവിടുത്തെ വചനത്തെയോ അത് ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാ ക്കാനുള്ള കഴിവില്ല. അതുകൊണ്ടാണ് ദൈവത്തെ മനുഷ്യൻ അറിയുന്നതിനായി അവനു മനസ്സിലാകുന്ന വിധത്തിൽ ദൈവം അവിടുത്തെ വചനത്തെ അയച്ചത്; മനുഷ്യനായി പിറക്കുവാൻ അനുവദിച്ചത്; ഈശോ എന്ന വ്യക്തിയിലൂടെ മനുഷ്യർക്കു കണ്ട്, കേട്ട്, തൊട്ട് അനുഭവിക്കാൻ കഴിയുന്നവിധത്തിൽ അയച്ചത്. അതേ വചനമാണ് ബൈബിളിലെ സർവ്വ വാക്കുകളിലൂടെയും അനാവരണം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ബൈബിളിലെ ഓരോ പദവും ഒന്നൊന്നിനോടു ബന്ധപ്പെട്ടാണു കിടക്കുന്നത്. കാരണം ബൈബിൾ ആദ്യാ വസാനം ദൈവവചനമാണ്.

ദൈവത്തെ മനുഷ്യൻ അറിയുന്നതിനും സ്നേഹിക്കുന്നതിനും അതുവഴി രക്ഷപ്രാ പിച്ച് സ്വർഗ്ഗീയ സൗഭാഗ്യം അനുഭവിക്കുന്നതിനുമായിട്ടാണ് ദൈവം സ്വയം വെളിപ്പെടു ത്തിയത്. കാലഘട്ടങ്ങളിലൂടെ ദൈവം നടത്തിയ രക്ഷാകരമായ ഈ വെളിപ്പെടുത്തലിന്റെ ചരിത്രമാണ് ബൈബിൾ. അതുകൊണ്ട് ബൈബിൾ മനുഷ്യനു രക്ഷാകരമായ വചനമാണ്.

ബൈബിൾ ഗ്രന്ഥങ്ങളുടെ ഗ്രന്ഥമാണ്. അതിൽ ഉള്ളടങ്ങിയിരിക്കുന്നത് ദൈവവച നമാണ്. അതുകൊണ്ട് അതിനെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഒരു ഗ്രന്ഥമായി കാണാനുള്ള തല്ല. ബൈബിൾ ദൈവവചനമാണ്, അതിലൂടെ ദൈവമാണ് നമ്മോട് സംസാരിക്കുന്നത് എന്ന അവബോധത്തോടുകൂടിയാവണം നാം ബൈബിളിനെ സമീപിക്കേണ്ടതും അതിലെ വചനം ശ്രവിക്കേണ്ടതും.

ബൈബിൾ എന്ന പദം

‘ബിബ്ലോസ്’ (Biblos) എന്ന ഗ്രീക്കു പദത്തിൽനിന്നാണ് ബൈബിൾ (Bible) എന്ന പദം ഉത്ഭവിച്ചിട്ടുള്ളത്. ഈജിപ്തിൽ ഉണ്ടാകുന്ന പപ്പീറസ് എന്ന ചെടിയുടെ തണ്ട് ചതച്ച് ഷീറ്റുകളാക്കി ഇസ്രായേലിലേക്കു കൊണ്ടുപോയിരുന്നു. ഇതാണ് എഴുതാൻ ഉപയോഗി ച്ചിരുന്നത്. ഫിനീഷ്യായുടെ തുറമുഖപട്ടണമായ ബിബ്ലോസിൽനിന്നാണ് ഇത് ഇസ്രായേ ലിലേക്കു കൊണ്ടുപോയിരുന്നത്. അങ്ങനെ ഈ തുറമുഖവുമായി ബന്ധപ്പെട്ട്, എഴുതാ നുപയോഗിച്ചിരുന്ന ഈ ഷീറ്റുകൾ കാലക്രമേണ ബിബ്ലോസ് എന്നറിയപ്പെട്ടു തുടങ്ങി. അങ്ങനെ ബിബ്ലോസിന് എഴുതാനുപയോഗിക്കുന്ന ഷീറ്റ് എന്ന അർത്ഥമുണ്ടായി. ഇതുപ യോഗിച്ച് എഴുതപ്പെട്ട പുസ്‌തകത്തിന് ‘ബിബ്ലിയാ’ എന്ന പേരു ലഭിച്ചു. ക്രൈസ്തവരുടെ മതഗ്രന്ഥത്തെ ഗ്രന്ഥങ്ങളുടെ ഗ്രന്ഥം (The Book of books) എന്ന അർത്ഥത്തിൽ ഗ്രീക്കിൽനിന്നു ഫ്രഞ്ചുഭാഷയിലൂടെ ഇംഗ്ലീഷിലേക്കും കടന്നുകൂടി. അങ്ങനെയാണ് ബൈബിൾ എന്ന പദം ഉപയോഗത്തിലായത്.

വിശുദ്ധ കാനൻ

‘Kanon’ എന്ന ഗ്രീക്കു പദത്തിൽനിന്നാണ് Canon എന്ന വാക്കിൻ്റെ ഉത്ഭവം. മാനദണ്ഡ‌ം, അളവുകോൽ എന്നൊക്കെയാണർത്ഥം.

മൂന്നാം നൂറ്റാണ്ടിനുശേഷം, സഭാപിതാക്കന്മാർ വി. ഗ്രന്ഥത്തിലെ അംഗീകൃത ഗ്രന്ഥ ങ്ങളുടെ പട്ടിക സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു. അങ്ങനെ ഈ പദത്തിന് ക്രിസ്തീയ ജീവിതത്തിനു മാനദണ്ഡമായി നില്ക്കുന്ന വി. ഗ്രന്ഥങ്ങളുടെ ഔദ്യോഗിക പട്ടിക എന്ന് അർത്ഥമുണ്ടായി. കത്തോലിക്കാ കാനൻ അനുസരിച്ച് പഴയനിയമത്തിലെ 46 ഗ്രന്ഥങ്ങളും പുതിയനിയമത്തിലെ 27 ഗ്രന്ഥങ്ങളുമാണ് പട്ടികയിലുള്ളത്. പ്രൊട്ടസ്റ്റന്റുകാർ പഴയനിയ ത്തിലെ 39 ഗ്രന്ഥങ്ങൾ മാത്രമേ അംഗീകരിക്കുന്നുള്ളൂ. തോബിയാസിൻ്റെ പുസ്തകം, ജൂഡിത്ത്, മക്കബായർ ഒന്നും രണ്ടും, ബാറൂക്ക്, വിജ്ഞാനം, പ്രഭാഷകൻ എന്നിവ അവർ ഔദ്യോഗിക പട്ടികയിൽ ചേർത്തിട്ടില്ല. അവർ ഇവയെ ‘അപ്പോക്രിഫാ’ എന്നാണു വിളിക്കുക.

NB: DV – Dei Verbum = ദൈവാവിഷ്കരണം (2-ാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖ)

There aren't any posts currently published in this category.